Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right2022ൽ വിദേശ...

2022ൽ വിദേശ ഇന്ത്യക്കാർ അയച്ചത് ഒമ്പതു ലക്ഷം കോടി രൂപ

text_fields
bookmark_border
2022ൽ വിദേശ ഇന്ത്യക്കാർ അയച്ചത് ഒമ്പതു ലക്ഷം കോടി രൂപ
cancel

യു​നൈ​റ്റ​ഡ് നാ​ഷ​ൻ​സ്: 2022ൽ ​വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത് 11,100 കോ​ടി ഡോ​ള​ർ (9,26,541 കോ​ടി രൂ​പ) ആ​ണെ​ന്ന് യു.​എ​ൻ കു​ടി​യേ​റ്റ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്. ഒ​രു വ​ർ​ഷം പ്ര​വാ​സി​ക​ൾ 10,000 കോ​ടി ഡോ​ള​റി​ലേ​റെ അ​യ​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മെ​ന്ന റെ​ക്കോ​ഡും ഇ​തോ​ടെ ഇ​ന്ത്യ​ക്കു സ്വ​ന്തം.

ഇ​ന്ത്യ​ക്ക് പി​റ​കി​ൽ മെ​ക്സി​കോ, ചൈ​ന, ഫി​ലി​പ്പീ​ൻ​സ്, ഫ്രാ​ൻ​സ് രാ​ജ്യ​ങ്ങ​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക കൈ​പ്പ​റ്റി​യ ആ​ദ്യ അ​ഞ്ചു സ്ഥാ​ന​ക്കാ​ർ. 2010ൽ 5348 ​കോ​ടി ഡോ​ള​ർ, 2020ൽ 8315 ​കോ​ടി ഡോ​ള​ർ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​ന്ത്യ​യി​​ലേ​ക്കു​ള്ള ക​ണ​ക്ക്. 2022ലെ​ത്തു​മ്പോ​ൾ പി​ന്നെ​യും ഉ​യ​ർ​ന്നാ​ണ് റെ​ക്കോ​ഡ് തൊ​ട്ട​ത്.

ഏ​ഷ്യ​യി​ൽ ഇ​ന്ത്യ​യു​ടെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളും ആ​ദ്യ 10ലു​ണ്ട്. മേ​ഖ​ല​യി​ൽ​നി​ന്ന് തൊ​ഴി​ൽ തേ​ടി​യു​ള്ള കു​ടി​യേ​റ്റം ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണി​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​യേ​റു​ന്ന ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും സ്വ​ദേ​ശി ജ​ന​സം​ഖ്യ​യെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് പ്ര​വാ​സി​ക​ൾ. യു.​എ.​ഇ ജ​ന​സം​ഖ്യ​യി​ൽ 88 ശ​ത​മാ​നം, കു​വൈ​ത്ത് 73 ശ​ത​മാ​നം, ഖ​ത്ത​ർ 77 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വാ​സി ക​ണ​ക്കു​ക​ൾ. നി​ർ​മാ​ണം, ഹോ​സ്പി​റ്റാ​ലി​റ്റി, സു​ര​ക്ഷ, ഗാ​ർ​ഹി​ക ജോ​ലി, ചി​ല്ല​റ വി​ൽ​പ​ന എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ലേ​റെ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:overseas Indians
News Summary - overseas Indians 9 lakh crore rupees
Next Story