Begin typing your search above and press return to search.
proflie-avatar
Login

ജീ​വി​ത​ത്തി​ന്റെ സൂ​ര്യ​ന് മ​ര​ണ​മി​ല്ല

ജീ​വി​ത​ത്തി​ന്റെ സൂ​ര്യ​ന് മ​ര​ണ​മി​ല്ല
cancel

ഏപ്രിൽ 26ന്​ വിടവാങ്ങിയ കവിയും എഴുത്തുകാരനും ജനകീയ ചരിത്രകാരനും സാമൂഹികപ്രവർത്തകനും ചിന്തകനും പ​ത്രാധിപരുമായിരുന്ന ​െ​ക.കെ.എസ്.​ ദാസിനെയും അദ്ദേഹത്തി​ന്റെ സംഭാവനകളെയും കുറിച്ചാണ്​ ഇൗ കുറിപ്പ്​. എങ്ങനെയൊ​ക്കെയാണ്​കെ.കെ.എസ്.​ ദാസ്​ കേരളത്തി​ന്റെ സാമൂഹിക-സാംസ്​കാരിക ധാരണകളെ തിരുത്തിയത്​? 1970ക​ളു​ടെ സാ​മൂ​ഹി​ക-രാ​ഷ്ട്രീ​യ​ സ​ന്ദ​ര്‍ഭ​ത്തി​ൽ, കേ​ര​ള​ത്തി​ലെ ധൈ​ഷ​ണി​ക​സം​വാ​ദ​ങ്ങ​ളും പ്രാ​യോ​ഗി​ക​ രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും മു​ഖ്യ​ധാ​രാ പ്ര​സ്ഥാ​ന​ങ്ങ​ളോ​ട് പ​ല​വി​ധ​ത്തി​ലും വി​യോ​ജി​ച്ചു​കൊ​ണ്ട് സ​വി​ശേ​ഷ​മാ​യ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക്...

Your Subscription Supports Independent Journalism

View Plans
ഏപ്രിൽ 26ന്​ വിടവാങ്ങിയ കവിയും എഴുത്തുകാരനും ജനകീയ ചരിത്രകാരനും സാമൂഹികപ്രവർത്തകനും ചിന്തകനും പ​ത്രാധിപരുമായിരുന്ന ​െ​ക.കെ.എസ്.​ ദാസിനെയും അദ്ദേഹത്തി​ന്റെ സംഭാവനകളെയും കുറിച്ചാണ്​ ഇൗ കുറിപ്പ്​. എങ്ങനെയൊ​ക്കെയാണ്​കെ.കെ.എസ്.​ ദാസ്​ കേരളത്തി​ന്റെ സാമൂഹിക-സാംസ്​കാരിക ധാരണകളെ തിരുത്തിയത്​? 

1970ക​ളു​ടെ സാ​മൂ​ഹി​ക-രാ​ഷ്ട്രീ​യ​ സ​ന്ദ​ര്‍ഭ​ത്തി​ൽ, കേ​ര​ള​ത്തി​ലെ ധൈ​ഷ​ണി​ക​സം​വാ​ദ​ങ്ങ​ളും പ്രാ​യോ​ഗി​ക​ രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും മു​ഖ്യ​ധാ​രാ പ്ര​സ്ഥാ​ന​ങ്ങ​ളോ​ട് പ​ല​വി​ധ​ത്തി​ലും വി​യോ​ജി​ച്ചു​കൊ​ണ്ട് സ​വി​ശേ​ഷ​മാ​യ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് തു​ട​ക്കം​കു​റി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യം യാ​ഥാ​ർഥ്യമാ​ക​ണ​മെ​ങ്കി​ൽ സ​മൂ​ഹ​ത്തി​ലെ അ​സ​മ​ത്വ​ങ്ങ​ളും വി​വേ​ച​ന​ങ്ങ​ളും പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നു നി​ല​വി​ലു​ള്ള ജ​നാ​ധി​പ​ത്യ​ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ല്‍ അ​സാ​ധ്യ​മാ​ണെ​ന്നും ചി​ന്തി​ച്ചു​കൊ​ണ്ട്, ഇ​ന്ത്യ​യു​ടെ വി​മോ​ച​ന​ത്തി​നു പു​തി​യൊ​രു വി​മോ​ച​ന​പ​ദ്ധ​തി ആ​വ​ശ്യ​മാ​ണെ​ന്നു​ള്ള ച​ര്‍ച്ച​ക​ൾ ഉ​യ​ര്‍ന്നു​വ​ന്നു.

ബം​ഗാ​ളി​ല്‍ ഉ​ള്‍പ്പെ​ടെ അ​ക്കാ​ല​ത്തു​ണ്ടാ​യ തീ​വ്ര​ ഇ​ട​തു​പ​ക്ഷ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യ മു​ന്നേ​റ്റ​ങ്ങ​ളു​ടെ അ​ല​യൊ​ലി​ക​ളാ​യി​രു​ന്നു കേ​ര​ള​ത്തി​ന്റെ ച​ര്‍ച്ചാ​മ​ണ്ഡ​ല​ത്തി​ലും പു​തി​യ ധ്രു​വീ​ക​ര​ണ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്. ആ​ശ​യ​പ​ര​മാ​യി പി​ല്‍ക്കാ​ല​ത്ത് പ​ല നി​ല​പാ​ടു​ക​ളി​ലേ​ക്ക് വ്യ​തി​ച​ലി​ച്ചെ​ങ്കി​ലും എ​ഴു​ത്തും വാ​യ​ന​യും മ​റ്റി​ത​ര ആ​വി​ഷ്‍കാ​ര​ങ്ങ​ളും സാം​സ്കാ​രി​ക ആ​ക്ടി​വി​സ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്നു തി​രി​ച്ച​റി​യു​ന്ന സ​ന്ദ​ര്‍ഭ​മി​താ​യി​രു​ന്നു.

ഇ​ന്ന​ത്തെ പ​ത്ത​നം​തി​ട്ട​ ജി​ല്ല​യു​ടെ (മു​മ്പ് കൊ​ല്ലം ജി​ല്ല​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു) കി​ഴ​ക്ക​ന്‍ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ, താ​ര​ത​മ്യേ​ന അ​വി​ക​സി​ത​മാ​യ ചാ​ത്ത​ന്‍ത​റ​യെ​ന്ന ഗ്രാ​മ​ത്തി​ല്‍ ജ​നി​ച്ച കെ.​കെ.​ ശ​ങ്ക​ര​ദാ​സ് എ​ന്ന കെ.​കെ.​എ​സ്.​ ദാ​സ് ദേ​ശീ​യ​വും സാ​ര്‍വ​ദേ​ശീ​യ​വു​മാ​യ രാ​ഷ്ട്രീ​യ-സാം​സ്കാ​രി​ക പ​രി​വ​ര്‍ത്ത​ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ പ്രാ​പ്ത​നാ​യ​ത് ക​ലാ​ശാ​ല​ വി​ദ്യാ​ഭ്യാ​സ​ത്തി​നുവേ​ണ്ടി ഗ്രാ​മ​ത്തി​നു വെ​ളി​യി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​ഞ്ഞ​തു​കൊ​ണ്ടാ​ണെ​ന്ന് ക​രു​താം. വെ​ണ​കു​റി​ഞ്ഞി എ​സ്.​എ​ന്‍.​ഡി.​പി സ്കൂ​ളി​ലെ പ​ഠ​ന​കാ​ല​ത്ത് ക​ല-സാ​ഹി​ത്യാ​ഭി​രു​ചി​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​മ്പോ​ഴും ത​ന്റെ രാ​ഷ്ട്രീ​യ​ധാ​ര​ണ​ക​ള്‍ രൂ​പ​പ്പെ​ടു​വാ​ൻ അ​വി​ടത്തെ സാ​ഹ​ച​ര്യം സ​ഹാ​യ​ക​മാ​യി​രു​ന്നി​ല്ല.

പി​താ​വാ​യ കീ​ച്ച​ന്‍പാ​റ കേ​ശ​വ​ൻ സ​മു​ദാ​യ​ത്തി​ലും പൊ​തു​കാ​ര്യ​ങ്ങ​ളി​ലും പു​ല​ര്‍ത്തി​യ താ​ൽപ​ര്യം ദ​ലി​ത​രു​ടെ​യും ഇ​ത​ര പാ​ര്‍ശ്വ​വ​ത്കൃ​ത സ​മു​ദാ​യ​ങ്ങ​ളു​ടെ​യും വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കു​വാ​നാ​യി സ​ഹാ​യി​ച്ച ഘ​ട​ക​മാ​ണ്. എ​ങ്കി​ലും എ​ഴു​ത്തു​കാ​ര​ന്‍, ക​വി, സം​ഘാ​ട​ക​ൻ, യു​ക്തി​വാ​ദി, പ്രക്ഷോ​ഭ​കാ​രി തു​ട​ങ്ങി​യ ബ​ഹു​മു​ഖ​ വ്യ​ക്തി​ത്വ​ത്തിലേ​ക്ക് അ​ദ്ദേ​ഹ​ത്തെ ന​യി​ച്ച​തി​നു​ പി​ന്നി​ല്‍ ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം ​പോ​ലെ താ​ര​ത​മ്യേ​ന വി​ക​സി​ച്ച മ​ധ്യ​കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളും അ​വി​ടെ രൂ​പ​പ്പെ​ടു​ത്തി​യ സൗ​ഹൃ​ദ​ങ്ങ​ള്‍ക്കും ആ​ഴ​മേ​റി​യ സ്വാ​ധീ​ന​മു​ണ്ടെ​ന്ന​ത് തീ​ര്‍ച്ച​യാ​ണ്. അ​ന്ന​ത്തെ പ്ര​ക്ഷു​ബ്ധ​മാ​യ രാ​ഷ്ട്രീ​യ​ച​ല​ന​ങ്ങ​ളും സ​മു​ദാ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ നി​ശ്ച​ല​ത​യു​മൊ​ക്കെ​യാ​വാം ഇ​ന്ന് നാ​മ​റി​യു​ന്ന കെ.​കെ.​എ​സ്.​ ദാ​സി​നെ രൂ​പ​പ്പെ​ടു​ത്തി​യ​ത്! എ​ഴു​പ​ത്തി​യേ​ഴ് വ​ര്‍ഷ​ത്തെ ജീ​വി​ത​ത്തി​ല്‍നി​ന്നും അ​നി​വാ​ര്യ​മാ​യ വി​ട​വാ​ങ്ങ​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ഓ​ര്‍ക്കു​മ്പോ​ൾ ഈ ​മു​ഖ​വു​ര ഒ​ഴി​വാ​ക്കാ​നാ​വി​ല്ല.

ച​രി​ത്രം തി​രു​ത്തി​യ ച​രി​ത്രം

1972ലാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വി​ദ്യാ​സ​മ്പ​ന്ന​രാ​യ ദ​ലി​ത്‌ സ​മു​ദാ​യ​ത്തി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ മു​ന്‍കൈ​യി​ല്‍ ദ​ലി​ത്‌ പാ​ന്ത​ര്‍ പ്ര​സ്ഥാ​നം രൂ​പ​പ്പെ​ടു​ന്ന​ത്. ഏ​ക​താ​ന​മാ​യ അ​ഭി​പ്രാ​യ​ത്തെ​ക്കാ​ള്‍ വ്യ​ത്യ​സ്ത​ നി​ല​പാ​ടു​ക​ള്‍ സം​ഘ​ര്‍ഷ​പ്പെ​ടു​ന്ന​തി​ലേ​ക്ക് പ്ര​സ്ഥാ​നം മാ​റി​യെ​ങ്കി​ലും അ​ത് സൃ​ഷ്ടി​ച്ച ഭാ​വു​ക​ത്വ​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ പ​രി​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഇ​ന്നും തു​ട​രു​ന്നു​വെ​ന്ന​ത് വ​സ്തു​ത​യാ​ണ്. ഏ​റ​ക്കു​റെ ഇ​തേ കാ​ല​ത്തു​ത​ന്നെയാണ് കൃ​ത്യ​മാ​യി​ പറ​ഞ്ഞാ​ല്‍ 1975ല്‍ ​സീ​ഡി​യ​ൻ (Socially Economically Indian Ancient Natives) എ​ന്ന സം​ഘ​ട​ന സ്ഥാ​പി​ത​മാ​വു​ന്ന​ത്. ഇ.​എം.​ കോ​ശി, കെ.​കെ.​എ​സ്.​ ദാ​സ്, ഡോ.​ കെ.​കെ.​ മ​ന്മ​ഥന്‍, എം.​ജെ.​ പ്ര​സാ​ദ്, വി.​ പ​ത്മ​നാ​ഭ​ന്‍, എ​സ്.​ രാ​ജ​പ്പ​ന്‍, കെ.​കെ.​ ഗോ​പാ​ല​ന്‍ (ലി​സ്റ്റ് അ​പൂ​ർണം) തു​ട​ങ്ങി​യ ചെ​റു​പ്പക്കാ​രാ​യ നേ​തൃ​ത്വ​മാ​യി​രു​ന്നു അ​തി​ന്റെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്.

ദ​ലി​ത്‌ പ്ര​സ്ഥാ​നം, സാ​ഹി​ത്യം എ​ന്നി​വ അ​ന്ന് പ്ര​യോ​ഗ​ത്തി​ല്‍ കാ​ണാ​നാ​വി​ല്ല. ക​ല്ല​റ സു​കു​മാ​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ഹ​രി​ജ​ൻ ഫെ​ഡ​റേ​ഷ​ൻ, സ്റ്റൈ​ഫ​ന്റ​റി സ്റ്റു​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ പേ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ക​യും പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്യു​ന്ന സാ​മൂ​ഹി​ക സ​ന്ദ​ര്‍ഭ​ത്തി​ലാ​ണ് ദേ​ശീ​യ​മാ​യ കാ​ഴ്ച​പ്പാ​ടും മാ​ര്‍ക്സി​യ​ൻ പ്ര​ത്യ​യ​ശാ​സ്ത്ര​വും അ​ടി​ത്ത​റ​യാ​ക്കി, എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ ജാ​തി​പ്ര​ശ്ന​ത്തെ മു​ഖ്യ​സം​വാ​ദ​വി​ഷ​യ​മാ​ക്കി​യും ദ​ലി​ത്‌ സ​മു​ദാ​യ​ത്തി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ സം​ഘാ​ട​നം ഉ​ണ്ടാ​കു​ന്ന​ത്. സീ​ഡി​യ​ൻ സ്ഥാ​പി​ക്ക​പ്പെ​ട്ട​ കാ​ലം മു​ത​ൽ അ​തി​ന്റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് കെ.​കെ.​എ​സ്.​ ദാ​സാ​യി​രു​ന്നു.

 

കെ.കെ.എസ്​. ദാസ്​- പഴയ ചിത്രം,

കെ.കെ.എസ്​. ദാസ്​- പഴയ ചിത്രം,

1975 മേ​യ് ഒ​ന്നാം തീ​യ​തി സീ​ഡി​യ​ന്‍ മാ​സി​ക​യു​ടെ ആ​ദ്യ​ല​ക്കം പു​റ​ത്തു​വ​രു​ന്നു. ഒ​രു​പ​ക്ഷേ, അ​ന്ന​ത്തെ സ​മു​ദാ​യ​ മാ​സി​ക​ക​ളും ഒ​റ്റ​പ്പെ​ട്ട പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​മ്പോ​ള്‍ ഉ​ള്ള​ട​ക്ക​ത്തി​ലും ഭാ​വു​ക​ത്വ​പ​ര​വു​മാ​യ ഒ​രു വി​ച്ഛേ​ദം​ത​ന്നെ​യാ​യി​രു​ന്നു ആ ​മാ​സി​ക. ദേ​ശീ​യ​മാ​യ പ്ര​ശ്ന​ങ്ങ​ളും ഒ​പ്പം പ്രാ​ദേ​ശി​ക​മാ​യ വി​ഷ​യ​ങ്ങ​ളും ച​ര്‍ച്ച​ക്കു വെ​ക്കു​ന്ന ദ്വി​മു​ഖ​മാ​യ രീ​തി​ശാ​സ്ത്ര​മാ​യി​രു​ന്നു മാ​സി​ക സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ നി​ർണ​യിക്കു​ന്ന​തി​ല്‍ കെ.​കെ.​എ​സ്.​ ദാ​സ് വ​ഹി​ച്ച​ പ​ങ്ക് മാ​സി​ക​യു​ടെ ഉ​ള്ള​ട​ക്ക​വും അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യ​നി​ല​പാ​ടു​ക​ളും ചേ​ര്‍ന്നു​പോ​കു​ന്ന​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​യി കാ​ണാ​വു​ന്ന​താ​ണ്. ഇ​ടു​ക്കി ജി​ല്ല​യി​ലെ മു​ട്ട​ത്ത് എ​സ്റ്റേ​റ്റ് ഉ​ട​മ​യാ​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട തൊ​മ്മ​ന്‍ എ​ന്ന വ്യ​ക്തി​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍ട്ട്, റാ​ന്നി എം.​എ​ല്‍.​എയു​ടെ​യും ചാ​ത്ത​ന്‍ത​റ​യി​ലെ കോ​ൺഗ്രസ് നേ​താ​ക്ക​ളു​ടെ​യും മു​ന്‍കൈ​യി​ൽ ന​ട​ന്ന ഭൂ​മി കൈ​യേ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള ‘ഭൂ​മി​യു​ടെ പേ​രി​ല്‍ പ​ക​ല്‍ക്കൊ​ള്ള’ എ​ന്ന വാ​ര്‍ത്ത​യു​മൊ​ക്കെ ത​ങ്ങ​ള്‍ ജീ​വി​ക്കു​ന്ന പ​രി​സ​ര​ങ്ങ​ളി​ലെ ജ​ന​കീ​യ-മ​നു​ഷ്യാ​വ​കാ​ശ​ പ്ര​ശ്ന​ങ്ങ​ള്‍ ഉ​യ​ര്‍ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു.

അ​ടി​യ​ന്തരാ​വ​സ്ഥ​ക്കെതി​രെ​യും കി​സ്താ ഗൗ​ഡ, ഭു​മ്മ​യ്യ എ​ന്നീ ആ​ദി​വാ​സി​ക​ളു​ടെ വ​ധ​ശി​ക്ഷ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ടും നടത്തിയ ഇ​ട​പെ​ട​ലു​കൾ ദേ​ശീ​യ​മാ​യ വി​മോ​ച​ന​പ്ര​വ​ര്‍ത്ത​നങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ണാ​വു​ന്ന​താ​ണ്. പി​ല്‍ക്കാ​ല​ത്ത്, കെ.​കെ.​ കൊ​ച്ചി​നെ​പ്പോ​ലു​ള്ള എ​ഴു​ത്തു​കാ​ര​ന്‍ ഈ ​മാ​സി​ക​യു​ടെ പ​ത്രാ​ധി​പ​സ്ഥാ​ന​ത്ത് എ​ത്തു​ന്നു​ണ്ട്. 1980ക​ളി​ല്‍ സം​വ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ര്‍ച്ച​ക​ൾ, ആ​ദി​വാ​സി വ​ന​നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള വ്യ​ത്യ​സ്ത​മാ​യ വാ​യ​ന​ക​ള്‍ സീ​ഡി​യ​ന്‍ മു​​േന്നാട്ടുവെ​ച്ച​താ​യി ‘ദ​ലി​ത​ൻ’ എ​ന്ന ആ​ത്മ​ക​ഥ​യി​ൽ കെ.​കെ.​ കൊ​ച്ച് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. കൈ​യേ​റ്റ​ക്കാ​രെയും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​യ​ട​ക്ക​മു​ള്ള​ സംവിധാനങ്ങളെയും വി​മ​ര്‍ശ​ന​പ​ക്ഷ​ത്ത് നി​ര്‍ത്തു​ന്ന​താ​യി​രു​ന്നു ആ​ശ​യ​പ്ര​ച​ാര​ണം. കെ.​കെ.​ കൊ​ച്ച് ഇ​പ്ര​കാ​ര​മെ​ഴു​തു​ന്നു: ഇ​തി​നടി​സ്ഥാ​ന​മാ​യ സൈ​ദ്ധാ​ന്തി​ക പ​രി​ക​ൽപ​ന​ക​ൾ കൂ​ടാ​തെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളും പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ഉ​ണ്ടാ​യി​രു​ന്നു.

ചാ​ത്ത​ന്‍ത​റ സ്വ​ദേ​ശി​യാ​യ കെ.​കെ.​എ​സ്.​ ദാ​സി​നു മ​ല​യ​ര​യ​ന്‍മാ​രെ അ​ടു​ത്ത​റി​യാ​മാ​യി​രു​ന്നു.​ ദീ​ര്‍ഘ​കാ​ലം വ​യ​നാ​ട്ടി​ലായി​രു​ന്ന​തി​നാ​ൽ ആ​ദി​വാ​സി​ക​ളും കൈ​യേ​റ്റ​ക്കാ​രു​മാ​യു​ള്ള വൈ​രു​ധ്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​നി​ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ഡോ.​ കെ.​കെ.​ മ​ന്മ​ഥനാ​ക​ട്ടെ, ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചും ആ​ദി​വാ​സി​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ പ​ഠ​നമു​ണ്ടാ​യി​രു​ന്നു. സൈ​ദ്ധാ​ന്തി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ അ​റി​വു​ക​ളാ​യി​രു​ന്നു കെ.​കെ.​എ​സ്.​ ദാ​സി​നെ ന​യി​ച്ചി​രു​ന്ന​ത് എ​ന്ന് വി​ശ​ദീ​ക​രി​ക്കാ​നാ​ണ് ഇ​വി​ടെ ശ്ര​മി​ക്കു​ന്ന​ത്.​ തു​ട​ക്ക​ത്തി​ലു​ള്ള മാ​ര്‍ക്സി​സ്റ്റ്‌ വി​ശ​ക​ല​ന​ങ്ങ​ളു​ടെ രീ​തി​ശാ​സ്ത്രം എ​ഴു​ത്തു​ക​ളി​ല്‍ നി​ല​നി​ര്‍ത്തു​ന്ന​തി​നൊ​പ്പം ഡോ.​ ബി.​ആ​ര്‍.​ അം​ബേ​ദ്ക​റു​ടെ ആ​ശ​യാ​വ​ലി​ക​ളും അ​ദ്ദേ​ഹ​ത്തി​ന്റെ തു​ട​ര്‍ര​ച​ന​ക​ളി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത് സാ​മൂ​ഹിക​ശാ​സ്ത്ര​ജ്ഞ​ർ വി​വ​ക്ഷി​ക്കു​ന്ന പ്ര​യോ​ഗ​ത്തി​ന്റെ (Praxis) സാ​ധ്യ​ത​കൂ​ടി ആ​രാ​യു​ന്ന​തു​കൊ​ണ്ടാ​വാം.

 

സ​ര്‍ഗാ​ത്മ​ക​ ലോ​ക​വും ആ​വി​ഷ്‍കാ​ര​ വീ​ക്ഷ​ണ​വും

കെ.​കെ.​എ​സ്.​ ദാ​സി​ന്റെ ക​വി​ത​യു​ടെ ലോ​കം സ​മൂ​ഹ​ത്തി​ലെ അ​ടി​ച്ച​മ​ര്‍ത്ത​ലു​ക​ളോ​ടു​ള്ള പ്ര​തി​രോ​ധ​വും വി​മോ​ച​ന​പ്ര​തീ​ക്ഷ​ക​ളും ഒ​രു​പോ​ലെ പ​ങ്കു​വെ​ക്കുന്ന​വ​യാ​ണ്. ആ​ഖ്യാ​ന​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളോ മാ​റു​ന്ന കാ​വ്യ​ഭാ​വു​ക​ത്വ​ത്തി​ന​നു​സ​രി​ച്ചു​ള്ള പ​രി​ഷ്‍ക​ര​ണ​മോ ല​ക്ഷ്യ​മാ​യി ക​രു​താ​ത്ത അ​ദ്ദേ​ഹ​ത്തി​ന്റെ ര​ച​ന​ക​ളി​ല്‍ ത​ദ്ദേ​ശീ​യ​സ​മു​ദാ​യ​ങ്ങ​ളെ വി​മോ​ച​ന​ പോ​രാ​ട്ട​ങ്ങ​ള്‍ക്കാ​യി രൂ​പ​പ്പെ​ടു​ത്തു​ന്ന ആ​ശ​യാ​വ​ലി​ക​ളാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ക. അ​ടി​സ്ഥാ​ന​പ​ര​മാ​യ ഉ​ൽപാ​ദ​ന​ശ​ക്തി​യാ​യും ദേ​ശീ​യ​ജ​ന​ത​യാ​യും ത​ന്റെ സ​മു​ദാ​യ​ത്തെ ഭാ​വ​ന​ചെ​യ്യു​ക​വ​ഴി ച​രി​ത്ര​ത്തി​ന്റെ നി​യാ​മ​ക​വി​ഭാ​ഗ​മാ​യി അ​വ​രെ രേ​ഖ​പ്പെ​ടു​ത്താന്‍ ശ്ര​മി​ക്കു​ന്ന​വ​യാ​ണ് കെ.​കെ.​എ​സി​ന്റെ ക​വി​ത​ക​ളി​ലേ​റെ​യും. ഏ​റെ പൊ​തു​ശ്ര​ദ്ധ ല​ഭി​ച്ച മ​ല​നാ​ടി​ന്റെ മാ​റ്റൊ​ലി​യും ക​രു​മാ​ടി​നൃ​ത്ത​വും അം​ബേ​ദ്‌​ക​ർ എ​ന്ന ദീ​ര്‍ഘ​കാ​വ്യ​വും പി​ന്തു​ട​ര്‍ന്ന രീ​തി​യും വ്യ​ത്യ​സ്ത​മ​ല്ല.

സ്വ​ന്തം രാ​ഷ്ട്രീ​യ​വീക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ത്യ​ക്ഷ​മാ​യ ആ​ഖ്യാ​ന​വും പ്ര​ക​ട​ന​പ​ര​ത​യും ക​വി​ത​ക​ളു​ടെ സൗ​ന്ദ​ര്യാ​ത്മ​ക​ത​യു​ടെ ഘ​ട​ക​ങ്ങ​ളെ ന്യൂനീ​ക​രി​ക്കു​ന്നു​വെ​ന്ന വി​മ​ര്‍ശ​നം പ​ല​രും ഉ​യ​ര്‍ത്തി​യെ​ങ്കി​ലും അ​തി​നോ​ട് ഗു​ണ​പ​ര​മാ​യി പ്ര​തി​ക​രി​ക്കു​ക​യ​ല്ല അ​ദ്ദേ​ഹം ചെ​യ്ത​തെ​ന്ന് പി​ല്‍ക്കാ​ല​ ര​ച​ന​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.​ വാ​ക്കു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന് രോ​ഷ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും മാ​ത്ര​മു​ള്ള ഉ​പാ​ധി​യാ​ണെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ക​വി​ത​യി​ൽ അ​വ​യു​ടെ വി​ന്യാ​സം! ‘അം​ബേ​ദ്‌​ക​ർ’ എ​ന്ന ക​വി​ത​യി​ലെ ഈ ​വ​രി​ക​ൾ ശ്ര​ദ്ധി​ക്കു​ക:

ബോ​ധി​വൃ​ക്ഷ​പ​ത്ര​ങ്ങ​ളു​ടെ

സം​ഘ​താ​ള​ങ്ങ​ളി​ല്‍

അ​വ​ന്‍ കൈ​ത്താ​ള​മാ​യി​രു​ന്നു

ദൈ​വ​ത്തി​ന്റെ മ​ക്ക​ളും

മ​നു​ഷ്യ​രു​ടെ അ​ടി​മ​ക​ളു​മാ​യ

പേ​രി​ല്ലാ ജ​ന​ത​ക്ക്

അ​വ​ൻ പേ​രും പെ​രു​മ​യും...

(അം​ബേ​ദ്‌​ക​ർ)

വാ​യ​ന​ക്കു ശേ​ഷം എ​ന്ന ശീ​ര്‍ഷ​ക​ത്തി​ലു​ള്ള പി​ന്‍കു​റി​പ്പി​ൽ, പോ​ൾ ചി​റ​ക്ക​രോ​ട്‌ ഈ ​ക​വി​ത​യെ​ക്കു​റി​ച്ചു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്: ‘‘അം​ബേ​ദ്ക​റെ അ​ന​ശ്വ​ര​ത​യു​ടെ ആ​ത്മ​രൂ​പ​മാ​യി ക​വി കാ​ണു​ന്നു. ആ​ത്മീ​യ​മാ​യ മൂ​ല്യ​വ്യ​വ​സ്ഥ​യു​ടെ അ​ലം​ഘ്യ​ത ഒ​രുവ​ശ​ത്തും ന​വ​മാ​ന​വീ​യ​മൂ​ല്യ​ങ്ങ​ളു​ടെ ത​ച്ചു​ട​ക്കലി​ന്റെ ത​ത്ത്വ​ശാ​സ്ത്രം മ​റു​വ​ശ​ത്തും –ഇ​ങ്ങ​നെ​യൊ​രു ദ​ശാ​സ​ന്ധി​യി​ലാ​ണ​ല്ലോ അം​ബേ​ദ്‌​ക​ർ യു​ക്തി​ഭ​ദ്ര​മാ​യ ത​ന്റെ താ​ര്‍ക്കി​ക​ത​യു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്! കൂ​ടാ​തെ, മ​നോ​ഹ​ര​മാ​യ പ​ദാ​വ​ലി​ക​ള്‍മാ​ത്രം ക​വി​ത​യി​ൽ ക​ണ്ടു പ​രി​ച​യി​ച്ച​വ​ര്‍ക്ക് ഒ​ട്ടൊ​രു അ​ന്ധാ​ളി​പ്പ് ഈ ​ക​വി​ത​യു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ക്കു​ന്നു.

അ​യ്യ​ൻകാ​ളി​യെ​ക്കു​റി​ച്ച് എ​ഴു​തി​യ ‘മ​ല​നാ​ടി​ന്റെ മാ​റ്റൊ​ലി​’യെ​ന്ന ദീ​ര്‍ഘ​കാ​വ്യ​വും എ​ഴു​പ​തു​ക​ളി​ലെ ആ​ധു​നി​ക​താ​വാ​ദ ഭാ​വു​ക​ത്വ​ത്തി​ന്റെ പൊ​തു​പ്ര​വ​ണ​ത​ക​ളോ​ട് യോ​ജി​ക്കാ​ത്ത ഒ​ന്നാ​ണെ​ന്ന് കാ​ണാം. എ​ങ്കി​ലും കെ.​കെ.​എ​സ്.​ ദാ​സ്, ക​ല്ല​ട ശ​ശി തു​ട​ങ്ങി​യ​വ​ര്‍ എ​ഴു​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ മ​ല​യാ​ള ക​വി​ത​യി​ല്‍ ഇ​ത്ത​രം പ്ര​മേ​യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഉ​ത്ത​രാ​ധു​നി​ക​ത​യോ ദ​ലി​ത്‌ സാ​ഹി​ത്യ​സം​വാ​ദ​ങ്ങ​ളോ വി​പു​ല​മാ​യ ച​ര്‍ച്ച​ക​ളി​ൽ വ​രാ​ത്ത സ​ന്ദ​ര്‍ഭ​ത്തി​ൽ തി​ര​സ്കൃ​ത​ച​രി​ത്ര​ത്തി​ന്റെ പ​രി​ച്ഛേ​ദ​മെ​ന്ന​നി​ല​യി​ല്‍ അ​യ്യ​ന്‍കാ​ളി​യും അ​ദ്ദേ​ഹ​ത്തി​ന്റെ ജ​ന​ത​യും വി​മോ​ച​ന​പ്ര​തീ​ക്ഷ​ക​ളു​ടെ ചാ​ല​ക​ശ​ക്തി​യാ​ക്കാ​ന്‍ കെ.​കെ.​എ​സ് ശ്ര​മി​ച്ചു​വെ​ന്ന​ത് പ്ര​ത്യേ​കം പ​രാ​മ​ര്‍ശി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ്യ​കാ​ല ര​ച​ന​ക​ളി​ൽ ഒ​ന്നാ​യ ഈ ​ക​വി​ത​യി​ൽ പി​ല്‍ക്കാ​ല ക​വി​ത​ക​ളി​ല്‍നി​ന്നും വ്യ​ത്യ​സ്ത​മാ​യി പ​ദ​വി​ന്യാ​സ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ന്റെ സൗ​ന്ദ​ര്യ​ബോ​ധ്യ​ങ്ങ​ള്‍കൂ​ടി ഉ​ള്‍ക്കൊ​ള്ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. ചി​ല വ​രി​ക​ള്‍ നോ​ക്കു​ക: കൂ​രി​രു​ള്‍ ക​രി​മ്പ​ടം/നാ​ലാ​യി ചീന്തി​ക്കീ​റി/ ഒ​രു കൊ​ള്ളി​മീ​ന്‍ മി​ന്നി/വെ​ള്ളി​ടി വെ​ട്ടി​ച്ചി​ന്നി/ പാ​ത​ക​ക്കാ​ടും ക​ത്തി-/ പ്പ​ര​ക്കും തീ​നാ​ള​ങ്ങ​ള്‍/ ഉ​യ​രും പ്ര​തി​രോ​ധ –ജ്വാ​ല​ ക​ണ്ടു​ണ​ര്‍ന്നു ഞാ​ൻ... (മ​ല​നാ​ടി​ന്റെ മാ​റ്റൊ​ലി). പി​ന്നീ​ട് ക​രു​മാ​ടി നൃ​ത്തം, ഗോ​ത്ര​ത്ത​റ പോ​ലു​ള്ള ക​വി​ത​ക​ളി​ൽ വാ​ക്കു​ക​ൾ അ​ഗ്നി​നൃ​ത്ത​മാ​യും ച​രി​ത്ര​ത്തി​ന്റെ നി​ര്‍ദ​യ​മാ​യ അ​ടി​ച്ച​മ​ര്‍ത്ത​ലു​ക​ള്‍ക്ക് എ​തി​രെ​യു​ള്ള മൂ​ര്‍ച്ച​യു​ള്ള ആ​യു​ധ​മാ​യും വി​ഭാ​വ​നചെ​യ്യ​പ്പെ​ടു​ന്നു. കെ.​കെ.​എ​സ് ക​വി​ത​ക​ള്‍ക്ക് ഒ​രു പ്ര​വാ​ച​ക​ഭാ​ഷ​യു​ണ്ട്. പ​ക്ഷേ, രാ​ഷ്ട്രീ​യ​ഭാ​രം​കൊ​ണ്ട് ക​മ്പി​ൽ കെ​ട്ടി​യ കൊ​ടി​പോ​ലെ അ​ത് പാ​റി​ക്ക​ളി​ക്കു​ന്നി​ല്ല. ത​ല​കു​ത്തി നി​ല്‍ക്കു​ക​യാ​ണ് എ​ന്ന് പ്ര​ഫ. ഐ.​ ഇ​സ്താ​ക് നി​രീ​ക്ഷി​ച്ച​ത് ഇ​പ്ര​കാ​രം ഭാ​വു​ക​ത്വം പേ​റു​ന്ന ക​വി​ത​ക​ളെ​യാ​ണ്.

സാ​ഹി​ത്യ​കേ​ന്ദ്രി​ത​മാ​യ ലേ​ഖ​ന​ങ്ങ​ളി​ലും ച​രി​ത്ര​ത്തി​ലെ തി​ര​സ്കാ​ര​ങ്ങ​ളെ​യും സാം​സ്കാ​രി​ക​മാ​യ വ​ക്രീ​ക​ര​ണ​ത്തെ​യും നി​ശി​ത​മാ​യി വി​മ​ര്‍ശി​ക്കു​ന്ന സ​ന്ദ​ര്‍ഭം നി​ര​വ​ധി​യാ​ണ്. ഏ​തെ​ങ്കി​ലും സി​ദ്ധാ​ന്തം അ​ടി​സ്ഥാ​ന​മാ​ക്കി സാ​ഹി​ത്യ​പാ​ഠ​ങ്ങ​ളെ നി​ര്‍ധാ​ര​ണംചെ​യ്യു​ന്ന രീ​തി​യാ​യി​രു​ന്നി​ല്ല അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്.​ വി​ഷ​യ​കേ​ന്ദ്രി​തം എ​ന്ന​തി​നേ​ക്കാ​ള്‍ വി​ഷ​യ​വൈ​വി​ധ്യ​ങ്ങ​ളി​ലൂ​ന്നു​ന്ന ലേ​ഖ​ന​സ​മാ​ഹാ​ര​ങ്ങ​ളാണ് അ​ധി​ക​വും. സാ​ഹി​ത്യ​വി​മ​ര്‍ശ​നം പ​രി​വ​ര്‍ത്ത​ന​ത്തി​നു​വേ​ണ്ടി​യു​ള്ള​താ​വ​ണ​മെ​ന്ന മു​ന്‍നി​ശ്ച​യം പ​ല ലേ​ഖ​ന​ങ്ങ​ളെ​യും ആ​ഴ​ത്തെ​ക്കാ​ൾ പ​ര​പ്പു​ള്ള​താ​ക്കി മാ​റ്റു​ന്ന​വ​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​തി​ശ​യോ​ക്തി​യി​ല്ല. ആ​വി​ഷ്‍കാ​രം സൈ​ദ്ധാ​ന്തി​ക സ​മ​ര​മാ​ണ്. അ​താ​ണ്‌ ജാ​തി​വ്യ​വ​സ്ഥാ​വി​രു​ദ്ധ​വും വ​ര്‍ഗാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​യ സാം​സ്കാ​രി​ക സ​മ​രം.

ഉ​ൽപാ​ദ​ന​ബ​ന്ധ​ങ്ങ​ളി​ലും ഉ​ൽപാ​ദ​ന​ശ​ക്തി​ക​ളി​ലും ബ​ഹു​ഘ​ട​നാ​സ​മൂ​ഹ​ത്തി​ന്റെ പാ​ര​മ്പ​ര്യ​വും ച​രി​ത്ര​വും എ​ല്ലാ​മ​ട​ങ്ങു​ന്ന സം​സ്കാ​ര​ത്തി​ന്റെ പ്ര​തി​നി​ധാ​ന​മാ​യി പു​ന​രാ​വി​ഷ്‍ക​രി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ദ​ലി​ത്‌ പ്ര​ത്യ​യ​ശാ​സ്ത്രം എ​ന്ന കൃ​തി​യി​ല്‍ പ​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ എ​ഴു​ത്തു​ക​ളു​ടെ സൈ​ദ്ധാ​ന്തി​ക​മാ​യ പ്ര​ഖ്യാ​പ​നം​കൂ​ടി​യാ​ണ്. ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ലെ ജാ​തി​യ​നു​ഭ​വ​ങ്ങ​ളും സ്ഥാ​പ​ന​വ​ത്ക​രി​ക്ക​പ്പെ​ട്ട അ​ധി​കാ​ര​ങ്ങ​ളും മു​ഖ്യ​പ്ര​മേ​യ​മാ​യും വി​ശ​ക​ല​ന​രീ​തി​യാ​യും കാ​ണു​ന്ന ദ​ലി​ത്‌ വി​മ​ര്‍ശ​ന​പ​ദ്ധ​തി​യി​ല്‍നി​ന്നും മാ​റി വ​ര്‍ഗ​പ​ര​മാ​യ ചൂ​ഷ​ണ​വും അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ളും പ്ര​ധാ​ന​മാ​ണെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് ന​മ്മ​ള്‍ കാ​ണു​ന്ന​ത്.

സ​മ​കാ​ലി​ക ദ​ലി​ത്‌ പ​ഠ​ന​ങ്ങ​ളി​ല്‍നി​ന്നും മൗ​ലി​ക​മാ​യു​ള്ള ഈ ​വ്യ​തി​യാ​നം കാ​ര​ണം കെ.​കെ.​എ​സ്.​ ദാ​സി​ന്റെ വി​മ​ര്‍ശ​ന​പ​ദ്ധ​തി​യോ​ട് നി​ര​ന്ത​ര​മാ​യി ക​ല​ഹി​ക്കു​ക​യും വി​യോ​ജി​ക്കുകയും ചെയ്യു​ന്ന​വ​രും കു​റ​വ​ല്ല. ക​വി​യെ​ന്ന​ നി​ല​യി​ല്‍ സ​ര്‍വ​ക​ലാ​ശാ​ല പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും (അ​വ​സാ​ന​മാ​യി ശ്രീ​നാ​രാ​യ​ണ ഓ​പ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പി.​ജി സി​ല​ബ​സി​ലാണ് അ​ദ്ദേ​ഹ​ത്തി​ന്റെ ക​വി​ത ഉ​ള്‍പ്പെ​ടു​ത്തി ക​ണ്ട​ത്. മു​മ്പ് എം.​ജി സ​ര്‍വ​ക​ലാ​ശാ​ല സി​ല​ബ​സി​ലും ഉ​ണ്ടാ​യി​രു​ന്നു). അ​ന്ത​ര്‍ദേ​ശീ​യ പ്ര​സാ​ധ​ക​രാ​യ ഓ​ക്സ് ഫഡ് യൂനി​വേ​ഴ്സി​റ്റി പ്ര​സ്, പെ​ന്‍ഗ്വി​ൻ എ​ന്നി​വ​യു​ടെ ആ​ന്തോ​ള​ജി​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ സാ​ന്നി​ധ്യം ഉ​ണ്ടെ​ന്നു​ള്ള​ത് സ​വി​ശേ​ഷ​മാ​യി പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു.

ആ​ത്മ​ക​ഥാ​പ​ര​മാ​യ കു​റി​പ്പു​ക​ൾ കോ​ട്ട​യ​ത്തുനി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച ‘ത​ന്മ’ മാ​സി​ക​യി​ൽ സീ​രി​യ​ലൈ​സ് ചെ​യ്ത് വ​ന്നെ​ങ്കി​ലും ആ ​മാ​സി​ക​യു​ടെ പ്ര​സാ​ധ​നം പാ​തി​വ​ഴി​യി​ല്‍മു​ട​ങ്ങി എ​ന്നാ​ണ​റി​വ്. അ​തു​കൊ​ണ്ട് സ​മ​ഗ്ര​വും വി​ശ​ദ​വു​മാ​യ അ​നു​ഭ​വാ​ഖ്യാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും ‘സ്വ​ര്‍ഗ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച ധീ​ര​ന്മാ​ര്‍’ എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ ചി​ല സ​മ​ര​സ​ന്ദ​ര്‍ഭ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം തു​നി​ഞ്ഞി​ട്ടു​ണ്ട്. ‘സ്വ​ര്‍ഗ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച ധീ​ര​ന്മാ​ർ’, മ​ത​വി​രു​ദ്ധ​സ​മ​രം, മ​തംഭ​ര​ണ​കൂ​ടം വി​മോ​ച​നം, ന​ക്സ​ലി​സം പ​റ​ഞ്ഞാ​ലും ദൈ​വ​മി​ല്ലെ​ന്നു പ​റ​യാ​ന്‍ സ​മ്മ​തി​ക്കി​ല്ല, ആ​വി​ഷ്‍കാ​ര സ്വാ​ത​ന്ത്ര്യ പ്ര​ക്ഷോ​ഭം തു​ട​ങ്ങി​യ ലേ​ഖ​ന​ങ്ങ​ളി​ല്‍ ഭ​ര​ണ​കൂ​ട​ത്തി​നും മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ക്കും എ​തി​രെ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളി​ല്‍ നേ​ടി​യ വി​ജ​യ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

ഇ​ക്കാ​ല​ത്ത് യു​ക്തി​വാ​ദ പ്ര​സ്ഥാ​ന​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന കെ.​കെ.​എ​സ്. ദാ​സ് അ​ക്കാ​ല​ത്തെ പ​ല നേ​താ​ക്ക​ളോ​ടൊ​പ്പം ചി​ല​വ​ഴി​ച്ച​തും വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​വു​മൊ​ക്കെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ജ​ഗോ​പാ​ല്‍ വാ​ക​ത്താ​നം ഒ​രുകാ​ല​ത്ത് സ​ന്ത​ത​സ​ഹ​ചാ​രി​യെ​പ്പോ​ലെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളാ​യി​രു​ന്നു. സീ​ഡി​യ​ന്‍ പ്ര​സ്ഥാ​നം പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ രൂ​പവത്ക​രി​ച്ച നാ​ഷ​നൽ ദ​ലി​ത്‌ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ടി​ന്റെ (NDLF) നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രുമാ​യ അ​ഡ്വ.​ പി.​ഒ.​ ജോ​ണ്‍, ര​മേ​ശ​ന്‍ അ​ഞ്ച​ല​ശ്ശേ​രി, അ​പ്പു​ക്കു​ട്ട​ന്‍ തു​ട​ങ്ങി​യ​വ​രൊ​ക്കെ പ​ല സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലാ​യി ഇ​ത്ത​രം ആ​ഖ്യാ​ന​ങ്ങ​ളി​ൽ ക​ട​ന്നു​വ​രു​ന്നു​ണ്ട്. സ​മീ​പ​കാ​ല​ത്ത് യു​ക്തി​വാ​ദി​ പ്ര​സ്ഥാ​ന​ത്തി​ന്റെ നേ​തൃ​ത്വ​നി​ര​യി​ല്‍നി​ന്നും സ​ജീ​വ​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽനി​ന്നും ഒ​ഴി​വാ​യിനി​ന്ന​തും കാ​ണാം.

 

പ്ര​ത്യ​യ​ശാ​സ്ത്ര സ​മ​ര​ങ്ങ​ള്‍

1980ക​ളു​ടെ പ​കു​തി​യോ​ടെ സീ​ഡി​യ​നോ​ടൊ​പ്പം ബ​ഹു​ജ​ന​സം​വാ​ദ​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ ഒ​ട്ടേ​റെ ചെ​റു​തും വ​ലു​തു​മാ​യ സം​ഘാ​ട​ന​ങ്ങ​ളി​ല്‍ കെ.​കെ.​എ​സ്.​ ദാ​സ് പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ലെ സാ​ര്‍വ​ദേ​ശീ​യ​മാ​യും ദേ​ശീ​യ​മാ​യും വ​ര്‍ഗ​സം​ഘാ​ട​ന​ത്തി​ല്‍നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ല്‍ ജാ​തി​വ്യ​വ​സ്ഥ​യു​ടെ ഘ​ട​നാ​പ​ര​മാ​യ പ്രാ​ധാ​ന്യം ന​ക്സ​ല്‍സം​ഘ​ട​ന​ക​ളും ഇ​ത​ര പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ ദ​ലിത് സ​മു​ദാ​യ​ങ്ങ​ളി​ല്‍നി​ന്നും ഉ​യ​ര്‍ന്നു വ​ന്ന എ​ഴു​ത്തു​കാ​ര്‍ക്കും സാം​സ്കാ​രി​ക​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും പ​ങ്കു​ണ്ട്. വൈ​ക്ക​ത്ത് ന​ട​ന്ന മ​നു​സ്മൃ​തി ക​ത്തി​ക്ക​ല്‍ സ​മ​രം, വൈ​പ്പി​നി​ല്‍ വെ​ച്ചു ആ​ദി​ശ​ങ്ക​ര​ന്റെ കോ​ലം ക​ത്തി​ച്ച​ത്, ജാ​തി​വി​രു​ദ്ധ മ​തേ​ത​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു.

കെ.​കെ.​എ​സും ഈ ​കൂ​ട്ടാ​യ്മ​ക​ളി​ലെ​ല്ലാം ഏ​റി​യും കു​റ​ഞ്ഞും നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. ത​ല​യോ​ല​പ്പ​റ​മ്പി​ല്‍ ന​ട​ന്ന ജാ​തി​വി​രു​ദ്ധ മ​തേ​ത​ര​ വേ​ദി​യി​ൽ ന​ട​ന്ന ഒ​രു സം​വാ​ദം കെ.​കെ.​ കൊ​ച്ച് ത​ന്റെ ആ​ത്മ​ക​ഥ​യി​ൽ വി​വ​രി​ക്കു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്: സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട പ്ര​മേ​യ​ത്തെ​ക്കു​റി​ച്ച് ച​ര്‍ച്ച​ക​ൾ ന​ട​ക്കെ നി​ല​വി​ലു​ള്ള സം​വ​ര​ണം ജാ​തീ​യ​ത​യെ വ​ള​ര്‍ത്തു​ന്ന​താ​ണെ​ന്നും അ​തി​നാ​ല്‍ സാ​മ്പ​ത്തി​ക സം​വ​ര​ണ​മാ​ണ് വേ​ണ്ട​തെ​ന്നും ക​മ്മ​ിറ്റി​യം​ഗ​മാ​യ കേ​ര​ള യു​ക്തി​വാ​ദി സം​ഘ​ത്തി​ന്റെ എ​റ​ണാ​കു​ളം ജി​ല്ല​ പ്ര​സി​ഡ​ന്റാ​യി​രു​ന്ന പി.​ പ​ര​മേ​ശ്വ​ര​ന്‍ വാ​ദി​ച്ചു.​

ക​മ്മി​റ്റി​യി​ല്‍ അ​ധ്യ​ക്ഷ​തവ​ഹി​ച്ച കെ.​എ​ന്‍.​ രാ​മ​ച​ന്ദ്ര​ൻ നി​ശ്ശ​ബ്ദ​ത പാ​ലി​ച്ച​പ്പോ​ൾ ഡോ.​ കെ.​കെ.​ മ​ന്മ​ഥനും കെ.​കെ.​എ​സ്.​ ദാ​സും ഞാ​നും പ​ര​മേ​ശ്വ​ര​​െന്റ നി​ര്‍ദേ​ശ​ത്തെ ശ​ക്ത​മാ​യി എ​തി​ര്‍ത്ത​തോ​ടെ യോ​ഗം ബ​ഹ​ള​ത്തി​ല്‍ ക​ലാ​ശി​ച്ചു. ഇ​തോ​ടെ കെ.​എ​ന്‍.​ രാ​മ​ച​ന്ദ്ര​ൻ ക​മ്മ​ിറ്റി പി​രി​ച്ചു​വി​ട്ടു. കേ​ര​ള​ത്തി​ലെ പ്ര​ബ​ല​മാ​യ ഇ​ട​തു​ രാ​ഷ്ട്രീ​യ​ത്തി​ലും യു​ക്തി​വാ​ദി​ക​ളി​ലും ഇ​ന്ത്യ​ൻ​ സാമൂ​ഹിക​ യാ​ഥാ​ർഥ്യ​ങ്ങ​ളെ​ക്കു​റി​ച്ചും സാ​മൂ​ഹിക​നീ​തി​യെ​ക്കു​റി​ച്ചും പു​ന​ര്‍വി​ചാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​ൽ ഇ​ത്ത​രം വി​യോ​ജി​പ്പു​ക​ളും ച​ര്‍ച്ച​ക​ളും കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നു ക​രു​താം.

സ​മ്പ​ദ് ഘ​ട​ന​യു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ ജാ​തി​ന​ശീ​ക​ര​ണം സാ​ധ്യ​മാ​ണെ​ന്ന മാ​ര്‍ക്സി​യ​ൻ വീ​ക്ഷ​ണം ചി​ല സ​ന്ദ​ര്‍ഭ​ങ്ങ​ളി​ൽ കെ.​കെ.​എ​സ്.​ ദാ​സി​ന്റെ ലേ​ഖ​ന​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. സം​സ്കാ​ര​വൈ​വി​ധ്യ​ങ്ങ​ള്‍, വി​വാ​ഹ​ബ​ന്ധ​ങ്ങ​ള്‍, ആ​ചാ​ര​ക്ര​മ​ങ്ങ​ള്‍, വി​ശ്വാ​സം, പാ​ര​മ്പ​ര്യ​മാ​യി തു​ട​രു​ന്ന കീ​ഴ് വ​ഴ​ക്ക​ങ്ങ​ൾ, സാം​സ്കാ​രി​ക​മാ​യ അ​ധീ​ശ​ത്വം തു​ട​ങ്ങി ക്ലാ​സി​ക്ക​ല്‍ മാ​ര്‍ക്സി​സം സാ​മൂ​ഹിക​ഘ​ട​ന​യു​ടെ മേ​ല്‍പ്പു​ര​യാ​യി വി​വ​ക്ഷി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ പ്ര​ധാ​ന​പ്പെ​ട്ട വി​ശ​ക​ല​നോ​പാ​ധി​യാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ഊ​ന്ന​ല്‍ സാ​മ്പ​ത്തി​ക​ഘ​ട​ന​യു​ടെ പ​രി​വ​ര്‍ത്ത​ന​ത്തി​ലൂ​ടെ ജാ​തി​ന​ശീ​ക​ര​ണം സാ​ധ്യ​മാ​കു​മെ​ന്ന പ​രി​ക​ൽപ​ന​യി​ലാ​ണ്.

ദ​ലി​ത്‌ പ്ര​ത്യ​യ​ശാ​സ്ത്രം എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ ഇ​പ്ര​കാ​രം എ​ഴു​തു​ന്നു: ‘‘സ​മ്പ​ദ് ഘ​ട​ന​യി​ലെ അ​ധി​കാ​ര​രൂ​പ​വും സാ​മൂ​ഹി​ക​പ​ദ​വി​യു​മാ​ണ്‌ ജാ​തി. അ​തി​ന്റെ വ്യ​വ​സ്ഥാ​പി​ത നി​ല​നി​ല്‍പ്പാ​ണ് ജാ​തി​ബ​ദ്ധ സ​മ്പ​ദ്ഘ​ട​ന​യു​ടെ നി​ല​നി​ല്‍പ്. ജാ​തി​ന​ശീ​ക​ര​ണ​മെ​ന്നാ​ല്‍ സ​മ്പ​ദ്ഘ​ട​ന​യു​ടെ ഉ​ട​മാ​ബ​ന്ധ​ങ്ങ​ളു​ടെ ഉ​ന്മൂ​ല​ന​മാ​ണ്. തു​ല്യ​ത​യു​ടെ മൂ​ല്യ​ബോ​ധ​ത്തി​ലും സാ​മൂ​ഹി​ക​പ്ര​യോ​ഗ​ത്തി​ലും ജാ​തി​സം​സ്കാ​ര​ത്തെ ഇ​ല്ലാ​താ​ക്ക​ലാ​ണ്.’’ ഇ​പ്ര​കാ​രം, ഇ​ന്ത്യ​യു​ടെ സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​കഘ​ട​ന​യു​ടെ പു​ന​ഃസം​ഘാ​ട​ന​ത്തി​ലൂ​ടെ തു​ല്യ​ത​യു​ടെ മൂ​ല്യ​ബോ​ധം സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്ന സ​ങ്ക​ൽപ​ത്തി​ലൂ​ടെ, സ​മ​കാ​ലി​ക ദ​ലി​ത്‌-കീ​ഴാ​ള​ പ​ഠ​ന​ങ്ങ​ളു​ടെ സൈ​ദ്ധാ​ന്തി​ക​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളോ​ട് വി​യോ​ജി​ക്കു​ക​യാ​ണ് കെ.​കെ.​എ​സ്.​ ദാ​സ് ചെ​യ്ത​ത്.

സീ​ഡി​യ​ന്റെ​ കാ​ലം​ മു​ത​ൽ ഒ​പ്പം​കൊ​ണ്ടു​ന​ട​ന്ന വ​ര്‍ഗ​രാ​ഷ്ട്രീ​യ​സ​ങ്ക​ൽപന​ങ്ങ​ൾ പൂ​ർണ​മാ​യും ത​ള്ളി​ക്ക​ള​യാ​തെ സം​ഘ​ര്‍ഷ​മേ​ഖ​ല​ക​ളെ അ​താ​യി നി​ല​നി​ര്‍ത്തു​ന്ന ആ​ശ​യ​പ​ര​മാ​യ നി​ല​പാ​ടാ​ണ് ന​മ്മ​ള്‍ ഇ​വി​ടെ കാ​ണു​ന്ന​ത്.​ കേ​ര​ള​ത്തി​ലെ തീ​വ്ര​ ഇ​ട​തു​പ​ക്ഷ​മെ​ന്ന് വ്യ​വ​ഹ​രി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി പ്രാ​യോ​ഗി​ക​മാ​യ ബ​ന്ധം അ​വ​സാ​ന​കാ​ലം​വ​രെ അ​ദ്ദേ​ഹം സൂ​ക്ഷി​ച്ചി​രു​ന്നു.

സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്ക​ത്തി​ൽ, ആ​ദി​വാ​സി​ക​ള്‍ക്കി​ട​യി​ൽ പ്ര​വ​ര്‍ത്തി​ച്ച ന​ക്സ​ലൈ​റ്റ് നേ​താ​വ് സ​ന്തോ​ഷ്‌ റാ​ണ​യെ മു​ട്ട​പ്പ​ള്ളി​യി​ല്‍വെ​ച്ചു ന​ട​ന്ന ദേ​ശീ​യ​ സെ​മി​നാ​റി​ലേ​ക്ക് ക്ഷ​ണി​ച്ച​തും ക​ർണാ​ട​ക ദ​ലി​ത്‌ സം​ഘ​ര്‍ഷ സ​മി​തി​യു​ടെ നേ​താ​വാ​യി​രു​ന്ന ബോ​ജാ താ​ര​ക​വു​മാ​യി അ​ടു​പ്പം നി​ല​നി​ര്‍ത്തി​യ​തും ആ​ശ​യ​പ​ര​മാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ നി​ല​പാ​ടു​ക​ൾ തന്നെയാണ്​ എ​ന്ന് കാ​ണാം. ക​വി​യും വി​പ്ല​വ​കാ​രി​യും ചേ​രു​ന്ന വ്യ​ക്തി​ത്വ​ത്തി​ന്റെ സ​ന്ദി​ഗ്ധ​ത​ക​ൾ ത​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​യി ഇ​ത്ത​രം ച​ര്‍ച്ച​ക​ളെ വി​ശേ​ഷി​പ്പി​ക്കാ​മെ​ന്ന് തോ​ന്നു​ന്നു. എ​റ​ണാ​കു​ളം ഫോ​ര്‍ട്ട്‌ കൊ​ച്ചി​യി​ൽ ഞാ​റ്റു​വേ​ല സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ബ് മ​ര്‍ലി അ​നു​സ്മ​ര​ണ​ത്തി​ൽ എ​ല്ലാ​ വ​ര്‍ഷ​വും പ​ങ്കെ​ടു​ക്കു​ന്ന കെ.​കെ.​എ​സ്.​ ദാ​സ് ഇ​ന്ത്യ​യി​ലെ വി​പ്ല​വ​പ​ക്ഷ​ത്തോ​ടു​ള്ള സ​ഹ​ഭാ​വം ഒ​രു​കാ​ല​ത്തും ഉ​പേ​ക്ഷി​ച്ചി​ല്ല. എ​ന്നാ​ല്‍, ദ​ലി​ത്‌-ആ​ദി​വാ​സി-ഭൂ​ര​ഹി​ത​ സ​മൂ​ഹ​ങ്ങ​ള്‍ക്കു വേ​ണ്ടി നി​ര​ന്ത​രം സം​സാ​രി​ക്കു​ക​യും ചെ​യ്തു.

 

ഔ​ദ്യോ​ഗി​കം, വ്യ​ക്തി​പ​രം

ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ സാ​മൂ​ഹി​ക-രാ​ഷ്ട്രീ​യ-സ​ര്‍ഗാ​ത്മ​ക​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കു​മ്പോ​ഴും മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ ഔ​ദ്യോ​ഗി​ക​ ജീ​വി​ത​ത്തി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ തു​ട​രു​ന്ന​തി​ല്‍ അ​ദ്ദേ​ഹം ജാ​ഗ്ര​ത കാ​ണി​ച്ചു. വി​ദ്യാ​ഭ്യാ​സ​ വ​കു​പ്പി​ല്‍ താ​നി​രു​ന്ന പ​ദ​വി​ക​ളി​ൽ ഒ​ക്കെ​യും സം​ശു​ദ്ധ​ത​യും അ​ധി​കാ​രി​ക​ളു​ടെ സ​മ്മ​ര്‍ദ​ങ്ങ​ള്‍ക്ക് വി​ധേ​യ​പ്പെ​ടാ​തെ​യും പ്ര​വ​ര്‍ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ഉ​ന്ന​ത​മാ​യ ധാ​ർമി​ക​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ത​ന്റെ സ​മു​ദാ​യ​ത്തി​ലെ അം​ഗ​ങ്ങ​ള്‍ക്ക് സം​സാ​രി​ക്കാ​നും വ​ലുപ്പ-ചെ​റു​പ്പ​മി​ല്ലാ​തെ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും ഒ​രു ക​സേ​ര എ​പ്പോ​ഴും ഒ​ഴി​ച്ചി​ട്ടി​രു​ന്നു.

സ്വ​ന്തം നാ​ട്ടി​ലെ മു​ഖ്യധാ​രാ​ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളോ​ടും ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടും ആ​ശ​യ​പ​ര​മാ​യി വി​യോ​ജി​ക്കു​മ്പോ​ഴും അ​ടു​പ്പ​വും ആ​ദ​ര​വും നി​ല​നി​ര്‍ത്താ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ പ്രാ​ദേ​ശി​ക​പ്ര​ശ്ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​നും ക്രി​യാ​ത്മ​ക​മാ​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ കൊ​ടു​ക്കാ​നും കാ​ണി​ച്ച വി​ശാ​ല​മാ​യ താ​ൽപര്യം ഭ​ര​ണാ​ധി​കാ​രി​ക​ളി​ലും മ​തി​പ്പ് സൃ​ഷ്ടി​ച്ചു. നി​ര്‍ഭ​യ​ത്വ​വും നി​ല​പാ​ടു​ക​ളി​ലെ ചാ​ഞ്ചാ​ട്ട​മി​ല്ലാ​യ്മ​യും പൊ​തു​ജീ​വി​ത​ത്തി​ലെ സം​ശു​ദ്ധ​ത​യും ആ​ശ​യ​പ​ര​മാ​യി അ​ദ്ദേ​ഹ​ത്തോ​ട് വി​യോ​ജി​ക്കു​ന്ന​വ​ര്‍പോ​ലും അം​ഗീ​ക​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്.

തു​ട​ക്ക​ത്തി​ല്‍ സ്വ​ന്തം പ്ര​സാ​ധ​ക​സം​ര​ംഭ​ങ്ങ​ളി​ലൂ​ടെ ത​ന്റെ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച കെ.​കെ.​എ​സ്.​ ദാ​സി​ന്റെ പി​ല്‍ക്കാ​ല​ ര​ച​ന​ക​ൾ (2008 മു​ത​ല്‍) സാ​ഹി​ത്യ​പ്ര​വ​ര്‍ത്ത​ക സ​ഹ​ക​ര​ണ​സം​ഘം, കേ​ര​ള​ ഭാ​ഷാ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങി​യ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ട​പെ​ട​ലു​ക​ള്‍ക്ക് കി​ട്ടി​യ വി​പു​ല​മാ​യ പി​ന്തു​ണ​യു​ടെ മാ​തൃ​ക​യാ​യി കാ​ണാം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​പ​ത്ത​ഞ്ചി​ലേ​റെ പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച കെ.​കെ.​എ​സ്.​ ദാ​സി​നു അം​ബേ​ദ്‌​ക​ർ ഫെ​ലോ​ഷി​പ്, കാ​ര​വ​ന്‍ അ​വാ​ര്‍ഡ്, മാ​ന​വ​ര​ത്ന പു​ര​സ്കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഒ​രാ​ൾ ജീ​വി​ത​ത്തി​ല്‍നി​ന്ന് പി​രി​യു​മ്പോ​ൾ അ​യാ​ൾ അ​വ​ശേ​ഷി​പ്പി​ച്ചു​പോ​യ​വ​യു​ടെ മൂ​ല്യ​വും പ്രാ​ധാ​ന്യ​വും പി​ല്‍ക്കാ​ല​ ത​ല​മു​റ​ക​ളാ​ണ് വി​ല​യി​രു​ത്തേ​ണ്ട​ത്. നി​രു​പാ​ധി​ക​മാ​യ പു​ക​ഴ്ത്ത​ലു​ക​ള്‍ക്കുമ​പ്പു​റ​ത്ത് വി​മ​ര്‍ശ​ന​ങ്ങ​ളും അ​തി​ലു​ണ്ടാ​വാം. കേ​ര​ള​ത്തി​ലെ ദ​ലിത്‌ പ​ഠ​ന​ങ്ങ​ളും ഇ​ത​ര സാ​മൂ​ഹിക​വ്യ​വ​ഹാ​ര​ങ്ങ​ളും പു​തി​യ രൂ​പ​ഘ​ട​ന​യും രീ​തി​ശാ​സ്ത്ര​വും രൂ​പ​പ്പെ​ടു​ത്തി​യ സ​മ​കാ​ല​ത്ത്, സ​മു​ദാ​യ​ത്തി​ന്റെ വി​മോ​ച​ന​ത്തി​നും വി​കാ​സ​ത്തി​നും സ​മ​യ​വും ഊ​ർജ​വും ചെല​വ​ഴി​ച്ച​വ​ർ വ​ഹി​ച്ച പ​ങ്ക് ഉ​ചി​ത​മാ​യി ഓ​ര്‍ക്കേ​ണ്ട​തു​ണ്ട്.

ച​രി​ത്ര​വും സാ​മൂ​ഹി​ക​ ച​ല​നാ​ത്മ​ക​ത​യും പൊ​തു​ദൃ​ശ്യ​ത​യും സ്വ​യം ഉ​ണ്ടാ​കു​ന്ന​ത​ല്ല. കെ.​കെ.​എ​സ്.​ ദാ​സി​ന്റെ വി​ട​വാ​ങ്ങ​ൽ മാ​ഞ്ഞും മ​റ​ഞ്ഞും പോ​യ നി​ര​വ​ധി വ​ഴി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം​കൂ​ടി സാ​ധ്യ​മാ​ക്കു​ന്നു​ണ്ട്. ഒ​പ്പം ന​മ്മു​ടെ പൊ​തു​മ​ണ്ഡ​ല​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സാ​മൂ​ഹി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്ഥാ​ന​ങ്ങ​ളു​ടെ​യും തി​ര​സ്കാ​ര​ങ്ങ​ള്‍ക്ക് പി​ന്നി​ലെ അ​ധീ​ശ​ബോ​ധ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ള്‍ക്കുകൂ​ടി​യു​ള്ള സ​ന്ദ​ര്‍ഭ​മാ​യി​രു​ന്നു ആ ​വേ​ര്‍പാ​ട്. ‘ന​ര​കം ഒ​രു പ്ര​തീ​ക്ഷ​യാ​ണ്’ എ​ന്ന ക​വി​ത കെ.​കെ.​എ​സ്.​ ദാ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്:

പു​ഴ​ ക​ട​ക്കു​മ്പോ​ള്‍ നാം

​ക​ര​ക​ളെ ഉ​മ്മ​വെ​ക്കുന്നു

ക​ര​യും ക​ട​ലും

മ​നു​ഷ്യ​നും പ്ര​കൃ​തി​യും

സ​ഹ​ശ​യ​നം ചെ​യ്യു​ന്ന ഭൂ​മി​യി​ല്‍

ജീ​വി​ത​ത്തി​ന്റെ സൂ​ര്യ​ന് മ​ര​ണ​മി​ല്ല.

News Summary - weekly articles