Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ് ലീഗിൽ ഇന്ന്...

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും; റ​യ​ലോ ​ബ​യേ​ണോ? ആരാകും ഫൈനലിൽ ഡോർട്മുണ്ടിന്‍റെ എതിരാളികൾ

text_fields
bookmark_border
real vs bayern 8797
cancel

മ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ ര​ണ്ടാം ഫൈ​ന​ലി​സ്റ്റു​ക​ളെ ഇ​ന്ന​റി​യാം. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡും ബ​യേ​ൺ മ്യൂ​ണി​ക്കും ത​മ്മി​ലെ ര​ണ്ടാം പാ​ദ സെ​മി ഫൈ​ന​ൽ മ​ത്സ​രം റയലിന്‍റെ തട്ടകമായ സാ​ൻ​ഡി​യാ​ഗോ ബെ​ർ​ണാ​ബ്യൂ​വി​ൽ ന​ട​ക്കും. ബ​യേ​ൺ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന ഒ​ന്നാം​പാ​ദം 2-2ന് ​സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ ഇ​രു ടീ​മി​നും ര​ണ്ടാം പാ​ദ​ത്തി​ൽ ജ​യം അ​നി​വാ​ര്യ​മാ​യി. ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം.

മ്യൂണിക്കിൽ ബയേൺ തട്ടകമായ അലയൻസ് അരീനയിൽ നടന്ന ആദ്യ പാദത്തിൽ ഇരു ടീമും രണ്ട് തവണ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു. റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ടഗോൾ നേടിയപ്പോൾ ലിറോയ് സാനെയും ഹാരി കെയ്നുമാണ് ജർമൻകാർക്കായി വല കുലുക്കിയത്.

രണ്ടാം പാദത്തിൽ വിജയിക്കുന്നവർക്ക് ജൂൺ രണ്ടിന് വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ബൊറൂസ്സിയ ഡോർട്മുണ്ടിനെ നേരിടാം. കരുത്തരായ പി.എസ്.ജിയെ ഇരുപാദങ്ങളിലുമായി 2-0ന് കീഴടക്കിയാണ് ഡോർട്മുണ്ട് ഫൈനലിൽ കടന്നത്. ബെർലിനിൽ നടന്ന ആദ്യ പാദത്തിൽ 1-0ന് ജയിച്ച ജർമൻ ക്ലബ്, ഇന്നലെ പാരീസിൽ നടന്ന രണ്ടാംപാദ സെമി ഫൈനലിൽ ഇതേ സ്കോറിന് വീണ്ടും പി.എസ്.ജിയെ മുട്ടുകുത്തിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern MunichReal madridUEFA Champions league
News Summary - UEFA Champions league Real madrid Vs Bayern Munich
Next Story