തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ പൗരപ്രമുഖനും കോട്ടക്കൽ സീനത്ത് ടെക്സ്റ്റൈൽസ് ഉടമയുമായ കുണ്ടുചിന തിരൂരങ്ങാടി മനരിക്കൻ അബ്ദുറഹ്മാൻ ഹാജി (70) നിര്യാതനായി. കേരള മുസ്ലിം ജമാഅത്തിന്റെ പ്രഥമ മലപ്പുറം ജില്ല സെക്രട്ടറിയും നിലവിൽ സംസ്ഥാന കൗൺസിൽ അംഗവുമാണ്. തിരൂരങ്ങാടി ഹിദായത്ത് സ്വിബിയാൻ സംഘം വൈസ് പ്രസിഡന്റ്, താഴെചിന മഹല്ല് വൈസ് പ്രസിഡന്റ്, കോട്ടക്കൽ വ്യാപാരി വ്യവസായി വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സഫിയ്യ (ക്ലാരി). മക്കൾ: അഷ്റഫ്, ഇൽയാസ്, അനസ്, യഹ്യ, റഷീദ, ജുവൈരിയ്യ. മരുമക്കൾ: മുസ്തഫ (പൊന്മുണ്ടം), അബ്ദുൽ ഗഫൂർ (കരുവമ്പൊയിൽ), ഹാജറ (ചാലിയം), നിഹാല (തിരൂർ), സഫ്റീന (ചെങ്ങാനി), ഹസീന (കടുങ്ങാത്തുകുണ്ട്). സഹോദരങ്ങൾ: അബ്ദുറസാഖ്, സീനത്ത് റഷീദ് (സീനത്ത് സിൽക്സ് ആൻഡ് സാരീസ് കോട്ടക്കൽ), അബ്ദുൽ ഗഫൂർ, ഇബ്രാഹിം (സീനത്ത് ടെക്സ്റ്റൈൽസ് കോട്ടക്കൽ).