Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഎം.​ഡി.​എം.​എ​യും...

എം.​ഡി.​എം.​എ​യും ക​റു​പ്പും പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
ഇ​മ്മാ​നു​വ​ല്‍ സിം​സ​ണ്‍  ര​ഞ്ജി​ത്ത്
cancel
camera_alt

ഇ​മ്മാ​നു​വ​ല്‍ സിം​സ​ണ്‍

ര​ഞ്ജി​ത്ത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: റോ​ഡി​ലൂ​ടെ ന​ട​ന്നു വ​രു​ക​യാ​യി​രു​ന്ന യു​വാ​വി​ല്‍ നി​ന്ന് അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വേ റോ​ഡി​ലൂ​ടെ ന​ട​ന്നു വ​രു​ക​യാ​യി​രു​ന്ന യു​വാ​വി​ല്‍ നി​ന്നാ​ണ് 6.82 ഗ്രാം ​എം.​ഡി.​എം.​എ​യും 5.04 ഗ്രാം ​ക​റു​പ്പും പി​ടി​ച്ചെ​ടു​ത്ത​ത്. കൃ​ഷ്ണ​ഗി​രി കു​മ്പ​ളേ​രി, ക​ട്ടി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഇ​മ്മാ​നു​വ​ല്‍ സിം​സ​ണ്‍ ര​ഞ്ജി​ത്ത് (22)നെ​യാ​ണ് ജി​ല്ല പൊ​ലീ​സി​ന്റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ബ​ത്തേ​രി പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്ക് ഫോ​റ​സ്റ്റ് റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ പൊ​ലീ​സി​നെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച് തി​രി​ഞ്ഞു ന​ട​ന്നു. ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ പൊ​ലീ​സ് പി​റ​കെ പോ​യി പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. എ​സ്.​ഐ കെ.​വി. ശ​ശി​കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ന​സ്, സി.​പി.​ഒ​മാ​രാ​യ ബി.​എ​സ്. വ​രു​ണ്‍, ഫൗ​സി​യ, സു​രേ​ന്ദ്ര​ന്‍, ഷെ​മി​ല്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsMDMA
News Summary - Caught MDMA and Black
Next Story