Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightഅ​ർ​ച്ച​ന,...

അ​ർ​ച്ച​ന, റീ​ൽ​സി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്

text_fields
bookmark_border
അ​ർ​ച്ച​ന
cancel
camera_alt

അ​ർ​ച്ച​ന കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം

മേ​പ്പാ​ടി: നേ​ര​മ്പോ​ക്കി​നാ​യി ചെ​റി​യ റീ​ൽ​സ് ചെ​യ്തു തു​ട​ങ്ങി ബാ​ല​താ​ര​മാ​യി വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രി​ക്കു​ക​യാ​ണ് മേ​പ്പാ​ടി മാ​ൻ​കു​ന്നു കോ​ള​നി​യി​ലെ ശ​ശി-​അ​ശ്വ​തി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ അ​ർ​ച്ച​ന​യെ​ന്ന കൊ​ച്ചു മി​ടു​ക്കി.

സെ​ന്റ് ജോ​സ​ഫ്സ് യു.​പി സ്കൂ​ൾ ഒ​ന്നാം ക്ലാ​സ്സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ർ​ച്ച​ന​യു​ടെ​യു​ള്ളി​ൽ ന​ല്ലൊ​രു ക​ലാ​കാ​രി ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ രാ​ജേ​ന്ദ്ര​ൻ എ​ന്ന അ​ധ്യാ​പ​ക​നാ​ണ് അ​ർ​ച്ച​ന​യെ സി​നി​മ​യി​ലേ​ക്ക് കൈ ​പി​ടി​ച്ച് ന​ട​ത്തി​യ​ത്.

ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ അ​ല​ക്സ് പോ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന ‘അ​ത് ഞാ​നാ​യി​രു​ന്നു’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ബാ​ല​താ​ര​മാ​യി അ​ർ​ച്ച​ന വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. കാ​ട്ടി​ക്കു​ളം ഗ​വ. ഹൈ​സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി റി​തു ന​ന്ദ​യാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പൂ​ർ​ണ​മാ​യും വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള ഗോ​ത്ര ക​ലാ​കാ​ര​ന്മാ​രെ അ​ണി നി​ര​ത്തി നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക്രേ​സി സ്പോ​ട്ട്, അ​ല​ക്‌​സ് പോ​ൾ ക്രി​യേ​ഷ​ൻ​സ്, വ​ൺ​ന​സ്‌ ഗ്ലോ​ബ​ൽ ഫി​ലിം സ്ക്വാ​ഡ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ - സീ​രി​യ​ൽ ക​ലാ​കാ​ര​ന്മാ​രാ​യ പ്ര​ജീ​ഷ് കു​റ്റി​ക്ക​ൽ, ര​ജീ​ഷ് സോ​മ​ൻ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. കൂ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും മു​ന്നി​ൽ താ​ര പ​രി​വേ​ഷം ല​ഭി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ർ​ച്ച​ന​യി​പ്പോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Film IndustryWayanad NewsArchana
News Summary - through reels archana to film industry
Next Story