Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightജല ശുദ്ധീകരണ പ്ലാന്റ്...

ജല ശുദ്ധീകരണ പ്ലാന്റ് വന്യജീവികളുടെ ആവാസകേന്ദ്രം

text_fields
bookmark_border
land
cancel
camera_alt

കാ​രാ​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റി​നു വേ​ണ്ടി വാ​ങ്ങി​യ ന​ത്തം കു​നി​യി​ലെ സ്ഥ​ലം കാ​ടുമൂ​ടി​ക്കി​ട​ക്കു​ന്നു

മേ​പ്പാ​ടി: കാ​രാ​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റ് നി​ർ​മി​ക്കാ​ൻ വാ​ങ്ങി​യ ഒ​രു ഏ​ക്കർ സ്ഥ​ലം കാ​ടു​മൂ​ടി വ​ന്യജീ​വി​ക​ളു​ടെ ആ​വാ​സകേ​ന്ദ്ര​മാ​യെ​ന്ന് ആ​ക്ഷേ​പം. ഇ​വി​ടം താ​വ​ള​മാ​ക്കി​യ കാ​ട്ടു പ​ന്നി​ക​ള​ട​ക്ക​മു​ള്ള വ​ന്യജീ​വി​ക​ളു​ടെ ശ​ല്യംമൂ​ലം പൊ​റു​തിമു​ട്ടി​യെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി. കൃ​ഷി ചെ​യ്താ​ൽ വ​ന്യ ജീ​വി​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു. വി​ള​വ്‌ ല​ഭി​ക്കി​ല്ല എ​ന്നു​റ​പ്പു​ള്ള​തി​നാ​ൽ കൃ​ഷി ന​ട​ത്താ​ൻ പോ​ലും സ​മീ​പ​ത്തു​ള്ള​വ​ർ മ​ടി​ക്കു​ന്നു.

കാ​രാ​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ച്ച കി​ണ​ർ, പ​മ്പ് ഹൗ​സ് എ​ന്നി​വ​യി​ൽ നി​ന്ന് മീ​റ്റ​റു​ക​ൾ മാ​ത്ര​മേ ഇ​വി​ടേ​ക്ക് ദൂ​ര​മു​ള്ളു. ക​ൽ​പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ചു​മ​ത​ല. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഈ ​സ്ഥ​ലം വാ​ങ്ങി​യ​ത്. വാ​ങ്ങി​യ ഉ​ട​നെ ഒ​രു ത​വ​ണ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു.

പി​ന്നീ​ട് മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി കാ​ട് വെ​ട്ടി​യി​ട്ടി​ല്ല. കാ​ട്ടു​പ​ന്നി, കാ​ട്ടാ​ട്, മാ​ൻ തു​ട​ങ്ങി പ​ല ത​രം വ​ന്യ ജീ​വി​ക​ളാ​ണ് ഇ​വി​ടം താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​വ സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചാ​ൽ ശ​ല്യ​മു​ണ്ടാ​കി​ല്ലെ​ന്ന് സ​മീ​പ​ത്തു​ള്ള കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു. മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ഇ​തു സം​ബ​ന്ധി​ച്ച് പ​രി​സ​ര​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടും കാ​ട് വെ​ട്ടാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - A water treatment plant is a habitat for wildlife
Next Story