Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightവന്യജീവി ഫോട്ടോ...

വന്യജീവി ഫോട്ടോ പ്രദർശനം; വിസ്മയിപ്പിച്ച് നിമയ് പ്രവീണും ഇഷാന്‍ മുരളിയും

text_fields
bookmark_border
photographs
cancel
camera_alt

നി​മ​യ് പ്ര​വീ​ണും ഇ​ഷാ​ന്‍ മുരളിയും പകർത്തിയ ചിത്രങ്ങളിലൊന്ന്

കൊ​ട​ക​ര: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളാ​യ ര​ണ്ട് ഫോ​ട്ടോ​ഗ്ര​ഫ​ര്‍മാ​രു​ടെ വ​ന്യ​ജീ​വി ഫോ​ട്ടോ​പ്ര​ദ​ര്‍ശ​നം കോ​ടാ​ലി ഫോ​ട്ടോ​മ്യൂ​സ് വി​ജ​യ​കു​മാ​ര്‍ ​മേനോ​ന്‍ സ്മാ​ര​ക ഓ​പ​ന്‍ ആ​ർ​ട്ട് ഗാ​ല​റി​യി​ല്‍ തു​ട​ങ്ങി. പേ​രാ​മം​ഗ​ല​ത്തെ നി​മ​യ് പ്ര​വീ​ണ്‍, ആ​മ്പ​ല്ലൂ​രി​ലെ ഇ​ഷാ​ന്‍ എ​ന്നിവർ പ​ക​ര്‍ത്തി​യ 25 ഓ​ളം ചി​ത്ര​ങ്ങ​ളാ​ണ് ‘ഫ്യൂ​ച്ച​ര്‍സ്‌​കേ​പ്‌​സ്’ എ​ന്ന പ്ര​ദ​ര്‍ശ​ന​ത്തി​ലു​ള്ള​ത്.

ഇ​ളം പ്രാ​യ​ത്തി​ല്‍ അ​ധി​ക​മാ​ര്‍ക്കും കൈ​യെ​ത്തി​പി​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി മേ​ഖ​ല​യി​ല്‍ മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൂ​ടെ വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ് ഈ ​ക​രു​ന്നു​പ്ര​തി​ഭ​ക​ള്‍. വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റും ആ​ര്‍ക്കി​ടെ​ക്ടു​മാ​യ പ്ര​വീ​ണ്‍ മോ​ഹ​ന്‍ദാ​സി​ന്റേ​യും ആ​ര്‍ക്കി​ടെ​ക്ട് വൈ​ഷ്ണ​വി ചി​ത്തി​രൈ​ബാ​ല​ന്റെ​യും മ​ക​നാ​യ നി​മ​യ് തൃ​ശൂ​ര്‍ ഹ​രി​ശ്രീ വി​ദ്യാ​നി​ധി സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ്.

വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റും ബി​സി​ന​സ്‌​കാ​ര​നു​മാ​യ മു​ര​ളി മോ​ഹ​ന്റേ​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ മൃ​ദു​ല മു​ര​ളി​യു​ടേ​യും മ​ക​നാ​യ ഇ​ഷാ​ന്‍ പൂ​ച്ച​ട്ടി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ്. മാ​താ​പി​താ​ക്ക​ള്‍ക്കൊ​പ്പം ഇ​ന്ത്യ​യി​ലെ വി​വി​ധ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച​പ്പോ​ള്‍ പ​ക​ര്‍ത്തി​യ ച​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.പ്ര​ദ​ര്‍ശ​ന ഉ​ദ്ഘാ​ട​നം നി​മ​യും ഇ​ഷാ​നും ചേ​ര്‍ന്ന് നി​ര്‍വ​ഹി​ച്ചു.

ഫോ​ട്ടോ​മ്യൂ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പു​ളി​ക്ക​ല്‍, സീ​മ സു​രേ​ഷ്, ആ​ന​ന്ദ് ദു​ഗ​ര്‍, പ്ര​വീ​ണ്‍ മോ​ഹ​ന്‍ദാ​സ്, മു​ര​ളി മോ​ഹ​ന്‍, വി.​കെ.​കാ​സിം, ശ്രീ​നി പു​ല്ല​രി​ക്ക​ല്‍, പി.​എ​സ്. മോ​ഹ​ന്‍ദാ​സ്, നി​മ​യ്, ഇ​ഷാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​ദ​ര്‍ശ​നം ഈ ​മാ​സം 31 വ​രെ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExhibitionThrissur NewsWildlife PhotographyPhotographers
News Summary - Wildlife Photo Exhibition- Nimay Praveen and Ishaan Murali are amazing
Next Story