Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightമഴയെത്തി; പൂലാനിയിലെ...

മഴയെത്തി; പൂലാനിയിലെ കർഷകർ കൃഷിക്ക് ഒരുങ്ങുന്നു

text_fields
bookmark_border
agri news
cancel
camera_alt

മ​ഴ പെ​യ്ത​തോ​ടെ പൂ​ലാ​നി​യി​ൽ ക​ർ​ഷ​ക​ർ കൃ​ഷി​യി​ടം ഒ​രു​ക്കി​യ​പ്പോ​ൾ

ചാ​ല​ക്കു​ടി: ക​ടു​ത്ത വേ​ന​ൽ മ​ഴ​ക്കാ​ല​ത്തി​ന് വ​ഴി മാ​റി​യ​തോ​ടെ പു​ത്ത​ൻ പ്ര​തീ​ക്ഷ​യു​മാ​യി ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​ത്തി​ലേ​ക്ക്. കാ​ർ​ഷി​ക ഗ്രാ​മ​മാ​യ മേ​ലൂ​രി​ലെ പൂ​ലാ​നി മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​മൊ​രു​ക്കു​ന്ന ഉ​ത്സാ​ഹ​ത്തി​ലാ​ണ്. മ​ണ്ണ് ഉ​ഴു​തു​മ​റി​ച്ചും വാ​രം​കോ​രി​യും കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കു​ക​യാ​ണ് അ​വ​ർ.

ക​പ്പ​യും വാ​ഴ​യു​മാ​ണ് പ്ര​ധാ​ന​മാ​യും കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. കൂ​ടാ​തെ പ​യ​ർ, പ​ട​വ​ലം, പാ​വ​ൽ, വെ​ണ്ട തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും. ഏ​ക്ക​റു​ക​ളോ​ളം വി​ശാ​ല​മാ​യ ഈ ​കൃ​ഷി​യി​ട​ത്തി​ൽ മു​മ്പ് നെ​ൽ​ക്കൃ​ഷി​യാ​ണ് ചെ​യ്തു​പോ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, സ​മീ​പ​കാ​ല​ത്താ​ണ് ഇ​വ​ർ വാ​ഴ​യും ക​പ്പ​യു​മ​ട​ക്ക​മു​ള്ള കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

വേ​ന​ൽ ക​ടു​ത്ത​പ്പോ​ൾ വെ​ള്ള​ത്തി​ന്റെ ദൗ​ർ​ല​ഭ്യ​വും ക​ന​ത്ത ചൂ​ടും നി​മി​ത്തം കാ​ര​ണം തൊ​ട്ട് മു​മ്പ​ത്തെ ത​വ​ണ പ​ച്ച​ക്ക​റി​ക​ൾ പൂ​ക്കാ​ത്ത​ത് തി​രി​ച്ച​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ, കൃ​ഷി​നാ​ശം പൂ​ലാ​നി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് പു​തി​യ അ​നു​ഭ​വ​മ​ല്ല. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ള്ള വെ​ള്ള​ക്കെ​ട്ടും കാ​റ്റും ഫം​ഗ​സ് ബാ​ധ​യും ചി​ല​പ്പോ​ഴൊ​ക്കെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, മ​ഴ ല​ഭി​ച്ച​തോ​ടെ എ​ല്ലാം മ​റ​ന്ന് പൂ​ലാ​നി​യി​ലെ ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainThrissur NewsAgri NewsFarmers
News Summary - The rain has come-Farmers in Pulani prepare for cultivation
Next Story