Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightകാ​ന​ഡ​യി​ൽ...

കാ​ന​ഡ​യി​ൽ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത മാ​റി​യി​ല്ല; മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം

text_fields
bookmark_border
ഡോ​ണ
cancel
camera_alt

ഡോ​ണ

ചാ​ല​ക്കു​ടി: കാ​ന​ഡ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. ചാ​ല​ക്കു​ടി സ്വ​ദേ​ശി പ​ടി​ക്ക​ല സാ​ജ​ന്റെ​യും ഫ്ലോ​റ​യു​ടെ​യും മ​ക​ൾ ഡോ​ണ​യാ​ണ് (34) ക​ഴി​ഞ്ഞ​യാ​ഴ്ച ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധു​ക്ക​ൾ കാ​ന​ഡ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഇ​തി​നാ​യി അ​വ​ർ അ​പേ​ക്ഷ ന​ൽ​കും.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഡോ​ണ​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി​രു​ന്നു. ശ​നി, ഞാ​യ​ർ അ​വ​ധി​യാ​യ​തി​നാ​ൽ ബ​ന്ധു​ക്ക​ൾ​ക്ക് ഇ​തു​വ​രെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം വൈ​കാ​തെ വി​ട്ടു​കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ന​ഡ​യി​ലെ നി​യ​മ​പ​ര​മാ​യ എ​ന്തെ​ങ്കി​ലും ത​ട​സ്സം ഉ​ണ്ടാ​കു​മോ​യെ​ന്ന​ത് വ്യ​ക്ത​മ​ല്ല.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഡോ​ണ മ​രി​ച്ച വി​വ​രം നാ​ട്ടി​ൽ അ​റി​യു​ന്ന​ത്. കാ​ന​ഡ​യി​ലെ അ​വ​രു​ടെ വീ​ട് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന പൊ​ലീ​സാ​ണ് യു​വ​തി മ​രി​ച്ച​ത് ക​ണ്ടെ​ത്തി​യ​ത്. ഡോ​ണ​യു​ടെ ഭ​ർ​ത്താ​വ് ലാ​ൽ കെ. ​പൗ​ലോ​സി​നെ കാ​ണാ​താ​യ​ത് ഏ​റെ ദു​രൂ​ഹ​ത സൃ​ഷ്ടി​ക്കു​ന്നു.

മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക പ്ര​ശ്ന​മാ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. ഇ​യാ​ളെ കാ​ന​ഡ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ഇ​യാ​ളു​ടെ കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​താ​യി അ​റി​യു​ന്നു. ക​നേ​ഡി​യ​ൻ പൗ​ര​ത്വ​മു​ള്ള ഇ​യാ​ൾ മ​റ്റേ​തെ​ങ്കി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ത്തി​ലേ​ക്ക് ക​ട​ന്നോ​യെ​ന്ന സം​ശ​യ​മു​ണ്ട്.

നാ​ലു​വ​ർ​ഷം മു​മ്പാ​ണ് ഡോ​ണ കാ​ന​ഡ​യി​ലേ​ക്ക് പോ​യ​ത്. പ്ര​ണ​യ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് ഡോ​ണ അ​വി​ടെ ത​ന്നെ ഉ​ദ്യോ​ഗ​ത്തി​ലു​ള്ള കു​റ്റി​ച്ചി​റ സ്വ​ദേ​ശി​യാ​യ ക​ണ്ണ​മ്പു​ഴ ലാ​ൽ കെ. ​പൗ​ലോ​സി​നെ വി​വാ​ഹം ക​ഴി​ച്ച​ത്.

ഇ​രു​വ​രും കാ​ന​ഡ​യി​ൽ അ​ക്കൗ​ണ്ട​ന്റു​മാ​രാ​യി​രു​ന്നു. ഈ ​മാ​സം ഡോ​ണ​യു​ടെ അ​മ്മ മ​ക​ളു​ടെ സ​മീ​പ​ത്തേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് ദു​ര​ന്ത വാ​ർ​ത്ത​യെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsDeath NewsWoman
News Summary - The mystery of the young woman's death in Canada was not concluded- Efforts are being made to bring the dead body to the country
Next Story