Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപു​തി​യ റോ​ഡ് റീ...

പു​തി​യ റോ​ഡ് റീ ​ടാ​റി​ങ് ന​ട​ത്തി; പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ക​ശ​പി​ശ

text_fields
bookmark_border
Ponnani Municipal Council meeting
cancel
camera_alt

പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം

പൊ​ന്നാ​നി: പു​തി​യ റോ​ഡ് വീ​ണ്ടും റീ ​ടാ​റി​ങ് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര്. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ പോ​ലും ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം. വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ കൗ​ൺ​സി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

ഏ​ഴാം വാ​ർ​ഡി​ലെ കു​മ്പ​ള​ത്തു​പ​ടി-​കു​ട്ടാ​ട് റോ​ഡ് ത​ക​രും മു​മ്പേ റീ ​ടാ​റി​ങ് ന​ട​ത്തി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഭ​ര​ണ-​പ്ര​തീ​ക്ഷ വാ​ക്പോ​രി​ൽ ക​ലാ​ശി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ ഭ​ര​ണ പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രും പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി.

വി​ഷ​യ​ത്തി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത വി​ഷ​യം പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച​തോ​ടെ വീ​ണ്ടും ബ​ഹ​ള​മ​യ​മാ​യി. ത​ങ്ങ​ളെ സം​സാ​രി​ക്കാ​ൻ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ കൗ​ൺ​സി​ൽ ഹാ​ൾ വി​ട്ടി​റ​ങ്ങി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ പ​റ​യാ​ൻ പോ​ലും ചെ​യ​ർ​മാ​നും എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും സ​മ്മ​തി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഫ​ർ​ഹാ​ൻ ബി​യ്യം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നി​ച്ച് നി​ന്ന് പ​രി​ഹാ​രം കാ​ണു​ന്ന രീ​തി​യാ​ണ് ഭ​ര​ണ​സ​മി​തി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കൗ​ൺ​സി​ൽ യോ​ഗം ക​ഴി​ഞ്ഞ ശേ​ഷം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ പ്ര​ശ്ന​ങ്ങ​ളെ സ​മീ​പി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Re-tarringPonnani Municipal Council meeting
News Summary - New road re-tarring done; dispute at Ponnani Municipal Council meeting
Next Story