Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightഅ​പ​ക​ട​ങ്ങ​ൾ...

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി മു​ക്കം-​മാ​മ്പ​റ്റ ബൈ​പാ​സ്

text_fields
bookmark_border
accident
cancel
camera_alt

ക​യ്യി​ട്ടാ​പൊ​യി​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ടം

മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ മു​ക്കം-​മാ​മ്പ​റ്റ ബൈ​പാ​സി​ൽ ക​യ്യി​ട്ടാ​പൊ​യി​ലി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ക​യ്യി​ട്ടാ​പൊ​യി​ൽ ഭാ​ഗ​ത്തെ റോ​ഡി​ന്റെ വീ​തി​ക്കു​റ​വും കാ​ഴ്ച​മ​റ​യ്ക്കു​ന്ന റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ളു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വി​ടെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ വീ​ടി​ന്റെ ഗേ​റ്റി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മു​മ്പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. 2019ലെ ​പ്ര​ള​യ​കാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഇ​വി​ടെ​വെ​ച്ച് ആം​ബു​ല​ൻ​സ് മ​ര​ത്തി​ലി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ലി​ന്റോ ജോ​സ​ഫ് എം.​എ​ൽ.​എ​യു​ടെ കാ​ലി​ന് പ​രി​ക്കേ​റ്റ​ത്.

അ​ന്നു​മു​ത​ൽ റോ​ഡി​ലെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി റോ​ഡ് വീ​തി​കൂ​ട്ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ, മു​ക്കം-​മാ​മ്പ​റ്റ ബൈ​പാ​സ് ന​വീ​ക​ര​ണ​ത്തി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് ഭ​ര​ണാ​നു​മ​തി​ക്കാ​യി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി റോ​ഡ് വീ​തി​കൂ​ട്ടു​ക​യും ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന 72 മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ക​യും ചെ​യ്യു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു പ​റ​ഞ്ഞു. ഇ​തി​നാ​യി ന​ഗ​ര​സ​ഭ​യി​ലെ ട്രീ ​ക​മ്മി​റ്റി വ​നം വ​കു​പ്പി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വ​നം വ​കു​പ്പ് വാ​ല്വേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​മു​റ​ക്ക് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RoadKozhikode NewsAccidents
News Summary - Mukkam-Mambatta Bypass continues to be a disaster
Next Story