Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightമു​ക്ക​ത്ത് നാ​ലു...

മു​ക്ക​ത്ത് നാ​ലു മാ​സ​മാ​യി സെ​ക്ര​ട്ട​റി​യി​ല്ല; നഗരസഭ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ

text_fields
bookmark_border
mukkam municipality
cancel

മു​ക്കം: ന​ഗ​ര​സ​ഭ​യി​ൽ മാ​സ​ങ്ങ​ളാ​യി സെ​ക്ര​ട്ട​റി​യി​ല്ലാ​ത്ത​ത് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു. ജ​നു​വ​രി​യി​ലാ​ണ് സെ​ക്ര​ട്ട​റി സ്ഥ​ലം മാ​റി​പ്പോ​യ​ത്. പ​ക​രം ആ​ളെ നി​യ​മി​ക്കാ​ത്ത​തു​മൂ​ലം ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ശേ​ഷം അ​ഞ്ചു സെ​ക്ര​ട്ട​റി​മാ​രാ​ണ് ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് സ്ഥ​ലം മാ​റി​പ്പോ​യ​ത്.

മാ​സ​ങ്ങ​ളാ​യി സെ​ക്ര​ട്ട​റി​യു​ടെ ക​സേ​ര ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തു​മൂ​ലം ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു. പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ​ല പ​ദ്ധ​തി​ക​ളും ഇ​നി​യും ന​ട​പ്പാ​ക്കാ​നു​ണ്ട്.

മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന, മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നു. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക​രാ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കാ​നു​മു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

അ​തേ​സ​മ​യം, ന​ഗ​ര​സ​ഭ​യി​ല്‍ സെ​ക്ര​ട്ട​റി ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും കു​ടി​വെ​ള്ള വി​ത​ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചെ​യ​ര്‍മാ​ന്‍ പി.​ടി. ബാ​ബു പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​ക്ക​യ​റ്റം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സെ​ക്ര​ട്ട​റി ഫെ​ബ്രു​വ​രി​യി​ലാ​ണ് സ്ഥ​ലം മാ​റി​പ്പോ​യ​ത്. മാ​ര്‍ച്ച് പ​കു​തി​യോ​ടെ നി​ല​വി​ല്‍വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ലാ​ണ് പു​തി​യ നി​യ​മ​നം വൈ​കു​ന്ന​ത്.

കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നോ മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​ന പ്ര​വൃ​ത്തി​ക​ള്‍ക്കോ ഒ​രു​വി​ധ പ്ര​തി​സ​ന്ധി​ക​ളും നി​ല​വി​ല്‍ ന​ഗ​ര​സ​ഭ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നി​ല്ല.

ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം മു​ത​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വാ​ഹ​ന​ത്തി​ല്‍ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യി​ലെ 350ഓ​ളം കു​ടും​ബ​ങ്ങ​ള്‍ക്കാ​യി പ്ര​തി​ദി​നം 80,000 ലി​റ്റ​ര്‍ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു​ണ്ട്.

ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന മോ​ണി​റ്റ​റി​ങ് സ​മി​തി ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ യോ​ഗം ചേ​ര്‍ന്ന് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്നു​ണ്ട്. മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം, മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണം മു​ത​ലാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ മെ​ല്ലെ​പ്പോ​ക്കാ​ണെ​ന്ന ആ​ക്ഷേ​പം വ​സ്തു​ത​ക​ള്‍ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode News
News Summary - Mukkam has not had a secretary for four months-Municipality activity is in trouble
Next Story