Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightനാടിന്റെ ആദരം...

നാടിന്റെ ആദരം ഏറ്റുവാങ്ങി എ.കെ മൊയ്തീൻ മാസ്റ്റർ

text_fields
bookmark_border
നാടിന്റെ ആദരം ഏറ്റുവാങ്ങി എ.കെ മൊയ്തീൻ മാസ്റ്റർ
cancel
camera_alt

അധ്യാപന രംഗത്ത് അരനൂറ്റാണ്ടിലധികം പൂർത്തിയാക്കിയ എ.കെ. മൊയ്തീൻ മാസ്റ്ററെ ആദരിക്കാൻ പുനൂർ സഹൃദയ വേദിയും പൂർവ വിദ്യാർഥികളും ചേർന്ന്സംഘടിപ്പിച്ച പരിപാടി നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പൂനൂർ: അര നൂറ്റാണ്ടിലേറെ കാലം അധ്യാപന രംഗത്ത് നിറസാന്നിധ്യമായ എ.കെ മൊയ്തീൻ മാസ്റ്ററെ പൂർവ വിദ്യാർഥികളും പൂനൂർ സഹൃദയ വേദിയും ചേർന്ന് ആദരിച്ചു. അദ്ദേഹം ദീർഘകാലം പ്രധാനാധ്യാപകനായി ജോലി ചെയ്ത എളേറ്റിൽ എം.ജെ.എച്ച്.എസ് സ്കൂളിൽ

നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പൂർവ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് പൂനൂരിലെ ചീനി മുക്കിലെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന ആദരിക്കൽ പരിപാടി നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ ‘ഗുരുദക്ഷിണ’ സോവനീർ പി.കെ. പാറക്കടവ് ബാബു കുടുക്കിലിന് നൽകി പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാസർ എസ്​റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു. ഗുരുദക്ഷിണ ചീഫ് എഡിറ്റർ മുജീബ് ചോയിമഠം, എം.ജെ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ മുഹമ്മലി മാസ്റ്റർ, ഹെഡ്മിസ്ട്രസ് നിഷ, ടി.പി. റാഫി, സിദ്ദിഖ് മലബാരി, എം.എ ഗഫൂർ മാസ്റ്റർ, മുനവ്വർ അബുബക്കർ, ഇവി.ഷാഫി, തമ്മീസ് അഹമ്മദ് എളേറ്റിൽ, സമദ് ബാഖവി. കെ.ഉസ്മാൻ മാസ്റ്റർ, ഫൈസൽ എളേറ്റിൽ, എ.കെ ഗോപാലൻ, സാലിഹ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ഗായിക സുറുമി വയനാട് നയിച്ച ഗാനമേളയും നടന്നു. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സി.കെ.എ. ഷമീർ ബാവ സ്വാഗതവും ഹകീം മാസ്റ്റർ നന്ദിയും പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - AK Moiteen master honored
Next Story