Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightമണിമലയാറ്റിൽ...

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

text_fields
bookmark_border
man missing in manimalayar
cancel
camera_alt

1. മ​ണി​മ​ല​യാ​റ്റി​ൽ മൂ​ലേ​പ്ലാ​വി​ൽ യു​വാ​വി​നെ കാ​ണാ​താ​യ പ്ര​ദേ​ശ​ത്ത് ഈ​രാ​റ്റു​പേ​ട്ട ടീം ​എ​മ​ർ​ജ​ൻ​സി തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു 2. ഇൻസൈറ്റിൽ ബി​ജി ബി​ജു​

പൊ​ൻ​കു​ന്നം: ചെ​റു​വ​ള്ളി മൂ​ലേ​പ്ലാ​വി​ന് സ​മീ​പം മ​ണി​മ​ല​യാ​റ്റി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. കോ​ത്ത​ല​പ്പ​ടി മ​ലം​മ്പാ​റ സ്വ​ദേ​ശി ത​ട​ത്തേ​ൽ ബി​ജി ബി​ജു​വി​നെ (കി​ച്ചു-25) ആ​ണ് കാ​ണാ​താ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ഓ​ടെ മ​ണി​മ​ല​യാ​റ്റി​ലെ ഞ​ള്ളി​പ്പ​ടി ക​യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ബി​ജി. ബി​ജി​യും ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​രും വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്. മീ​ൻ പി​ടി​ച്ച ശേ​ഷം തി​രി​കെ പോ​കും മു​മ്പ്​ ആ​റ്റി​ലെ ക​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ആ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലേ​ക്കും നീ​ന്തു​ന്ന​തി​നി​ടെ ക​യ​ത്തി​ൽ യു​വാ​വ് മു​ങ്ങിത്താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

കൂ​ടെ​യു​ള്ള​വ​രു​ടെ ബ​ഹ​ളം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ആ​റ്റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ഒ​പ്പം പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. മ​ണി​മ​ല പൊ​ലീ​സും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷ സേ​ന​യും ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു​ള്ള ടീം ​എ​മ​ർ​ജ​ൻ​സി​യും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​​ണ്ടെ​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMan MissingManimalayar
News Summary - A young man went missing while taking a bath in Manimalayar
Next Story