Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightശുചിമുറി മാലിന്യ...

ശുചിമുറി മാലിന്യ സംസ്‌കരണം; നൂതന പദ്ധതിയുമായി ചങ്ങനാശേരി നഗരസഭ

text_fields
bookmark_border
ശുചിമുറി മാലിന്യ സംസ്‌കരണം; നൂതന പദ്ധതിയുമായി ചങ്ങനാശേരി നഗരസഭ
cancel

ച​ങ്ങ​നാ​ശ്ശേ​രി: ശു​ചി​മു​റി മാ​ലി​ന്യം സം​സ്‌​ക​ര​ണ​ത്തി​ന്​ മൊ​ബൈ​ൽ സെ​പ്റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്റ് യൂ​നി​റ്റ് പ​ദ്ധ​തി​യു​മാ​യി ച​ങ്ങ​നാ​ശ്ശേ​രി ന​ഗ​ര​സ​ഭ. ചെ​റി​യ വാ​ഹ​ന​ത്തി​ന്‍റെ പ്ലാ​റ്റ് ഫോ​മി​ൽ ക്ര​മീ​ക​രി​ച്ച അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വീ​ടു​ക​ൾ, സ്‌​ഥാ​പ​ന​ങ്ങ​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ ബ്ലോ​ക്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വാ​ഹ​നം ക​ട​ന്നു​വ​രും.

വി​വി​ധ ഫി​ൽ​റ്റ​റി​ങ് സം​വി​ധാ​ന​ത്തി​ലൂ​ടെ ശു​ചി​മു​റി മാ​ലി​ന്യം വെ​ള്ള​മാ​ക്കി സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കി​ക​ള​യും. സം​സ്‌​ക​രി​ച്ച ജ​ലം കൃ​ഷി ആ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കാം. പ്ര​തി​ദി​നം 6000 ലി​റ്റ​ർ വ​രെ സം​സ്‌​ക​രി​ക്കാം. 45 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി രാ​ജ്യ​ത്തെ​യും സം​സ്ഥാ​ന​ത്തെ​യും ര​ണ്ടാ​മ​ത്തേ​താ​ണ്.

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യാ​ണ് മു​മ്പ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. അ​ടു​ക്ക​ള മാ​ലി​ന്യം, വ്യാ​വ​സാ​യി​ക മാ​ലി​ന്യം എ​ന്നി​വ സം​സ്ക​രി​ക്കി​ല്ല. ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച സെ​പ്റ്റി​ക് ടാ​ങ്കു​ക​ളി​ലെ മാ​ലി​ന്യ​മാ​ണ് പ്ലാ​ന്‍റ്​ സം​സ്‌​ക​രി​ക്കു​ക. മു​ൻ​കൂ​ർ ബു​ക്കി​ങ് അ​നു​സ​രി​ച്ച് വി​വി​ധ വാ​ർ​ഡു​ക​ളി​ൽ സേ​വ​നം ല​ഭി​ക്കും. യൂ​സ​ർ​ഫീ​യു​ടെ കാ​ര്യ​ത്തി​ൽ കൗ​ൺ​സി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

അ​ടു​ത്ത​യാ​ഴ്‌​ച മു​ത​ൽ വാ​ഹ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ വാ​ഷ് ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ടാ​ണ് സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന്ത​പു​രം ആ​സ്‌​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൗ​മ എ​ൻ​വി​റോ​ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് യൂ​നി​റ്റി​ന്‍റെ നി​ർ​മാ​ണ​വും തു​ട​ർ​പ​രി​പാ​ല​ന​വും നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toilet Waste ManagementChanganassery Municipal Corporation
News Summary - Toilet Waste Management; Changanassery Municipal Corporation with an innovative project
Next Story