Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightവേനൽക്കാല...

വേനൽക്കാല വിരുന്നുകാരായി ദേശാടന ശലഭങ്ങൾ എത്തി

text_fields
bookmark_border
butterflies
cancel
camera_alt

ആ​ര്യ​ങ്കാ​വ് മേ​ഖ​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന ദേ​ശാ​ട​ന ശ​ല​ഭ​മാ​യ ത​ക​ര​മു​ത്തി

പു​ന​ലൂ​ർ: കാ​ഴ്ച​ക്കാ​രി​ൽ ദൃ​ശ്യ​വി​രു​ന്ന് ഒ​രു​ക്കു​ന്ന ദേ​ശാ​ട​ന ശ​ല​ഭ​ങ്ങ​ൾ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി. ക​ടു​ത്ത ചൂ​ടി​നി​ട​യി​ലും പ​തി​വ് തെ​റ്റാ​തെ​യാ​ണ് ഇ​വ​യു​ടെ വ​ര​വ്. ആ​ൽ​ബ​ട്രോ​സ് വ​ർ​ഗ്ഗ​ത്തി​ൽ​പ്പെ​ട്ട ‘ത​ക​ര മു​ത്തി’​യാ​ണ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ അ​റു​പ​തോ​ളം ഇ​നം ദേ​ശാ​ട​ന ശ​ല​ഭ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

കേ​ര​ള​ത്തി​ൽ പ്ര​ധാ​ന​മാ​യും മൊ​ണാ​ർ​ക്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ത​ക​ര​മു​ത്തി, നീ​ല​ക്ക​ടു​വ, ക​രി​നീ​ല ക​ടു​വ, അ​ര​ളി ശ​ല​ഭം എ​ന്നി​വ​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. വേ​ന​ൽ അ​വ​സാ​നി​ക്കു​ന്ന മു​റ​ക്കാ​ണ് ഇ​വ​യു​ടെ വ​ര​വ്. ന​ദി തീ​ര​ങ്ങ​ളി​ലെ​യും പാ​റ​ക്കെ​ട്ടു​ക​ളു​ടെ​യും ന​ന​വു​ള്ള ഭാ​ഗ​ങ്ങ​ളി​ലും ആ​ണ് ഇ​വ സാ​ധാ​ര​ണ കാ​ണാ​റു​ള്ള​ത്. കൂ​ട്ട​മാ​യി എ​ത്തു​ന്ന ഇ​വ 50 മു​ത​ൽ 100 എ​ണ്ണം വ​രെ ഉ​ണ്ടാ​കും. ശി​ൽ​ക്കാ​ര​ത്തോ​ടു​ള്ള ഇ​വ​യു​ടെ കൂ​ട്ട​മാ​യ പ​റ​ക്ക​ലും ത​റ​യി​ൽ വ​ന്നി​രി​ക്കു​ന്ന​തും കാ​ണാ​ൻ മ​നോ​ഹ​ര​മാ​ണ്.

ആ​ൺ ശ​ല​ഭ​ങ്ങ​ൾ​ക്ക് തൂ​വെ​ള്ള നി​റ​വും പെ​ൺ ശ​ല​ഭ​ങ്ങ​ളു​ടെ മു​ൻ​ചി​റ​കി​ന്റെ വ​ശ​ത്ത് ക​റു​ത്ത പ്ര​ത​ല​ത്തി​ൽ വെ​ളു​ത്ത പാ​ടു​ക​ളും ഉ​ണ്ട്. നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ളി​ലും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ഇ​വ​യെ ക​ണ്ടു വ​രാ​റു​ള്ള​ത്.​ഒ​രു ശ​ല​ഭ​ത്തി​ന് 60 മു​ത​ൽ 75 മി​ല്ലി മീ​റ്റ​ർ വ​രെ വ​ലി​പ്പ​മു​ണ്ടാ​കും. കാ​റ്റ​ടി​ക്കു​മ്പോ​ഴോ മ​റ്റു ശ​ബ്ദ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ഴും ഒ​രി​ട​ത്ത് നി​ന്നും അ​ടു​ത്തി​ട​ത്തേ​ക്ക് പ​റ​ന്നു മാ​റും.

ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലും കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തും അ​പൂ​ർ​വ ശ​ല​ഭ​ങ്ങ​ൾ ധാ​രാ​ളം ഉ​ള്ള​തി​നാ​ൽ തെ​ന്മ​ല ഇ​ക്കോ ടൂ​റി​സ​ത്തി​ൽ ശ​ല​ഭ പാ​ർ​ക്ക് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsButterfliesInsect Migrations
News Summary - Migratory butterflies arrived as summer guests
Next Story