Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightആര്യങ്കാവുകാരുടെ...

ആര്യങ്കാവുകാരുടെ ഉറക്കംകെടുത്തി കാട്ടാന ശല്യം രൂക്ഷം

text_fields
bookmark_border
wild elephant attack
cancel
camera_alt

ആ​ര്യ​ങ്കാ​വ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ചെ​ക്പോ​സ്റ്റി​ന് സ​മീ​പം അ​ഖി​ല​ഭ​വ​നി​ൽ ശ്രീ​കു​മാ​റി​ന്‍റെ

വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ങ്ങ് ഒ​റ്റ​യാ​ൻ ന​ശി​പ്പി​ച്ച നി​ല​യി​ൽ

പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ലും തോ​ട്ടം​മേ​ഖ​ല​യി​ലും കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലും ഒ​റ്റ​യാ​നും ആ​ന​കൂ​ട്ട​വും പ​ല​യി​ട​ത്തും കൃ​ഷി​നാ​ശം വ​രു​ത്തി. ദേ​ശീ​യ​പാ​ത​യി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ചെ​ക്പോ​സ്റ്റി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ ഒ​റ്റ​യാ​ൻ എ​ത്തി. ദേ​ശീ​യ​പാ​ത​ക്കും റെ​യി​ൽ​വേ ലൈ​നി​നും ഇ​ട​യി​ലു​ള്ള താ​മ​സ​ക്കാ​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​യെ​ത്തി​യ​ത്.

അ​ഖി​ല ഭ​വ​നി​ൽ ശ്രീ​കു​മാ​ർ, അ​മൃ​ത ഭ​വ​നി​ൽ പ്ര​ദീ​പ് എ​ന്നി​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന തെ​ങ്ങു​ക​ളും വാ​ഴ​യും ന​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ആ​ന​യെ​ത്തി​യ​ത്. ആ​ളു​ക​ൾ ബ​ഹ​ളം​വ​ച്ച്​ ആ​ന​യെ കാ​ടു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ച്ചാ​ടി പാ​ല​ത്തി​ന് സ​മീ​പം ജ​മീ​ല​ബീ​വി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ ഒ​റ്റ​യാ​ൻ മ​ര​ങ്ങ​ൾ ത​ള്ളി​യി​ട്ട് ഇ​വ​രു​ടെ വീ​ടി​ന് നാ​ശ​മു​ണ്ടാ​യി. എ​സ്റ്റേ​റ്റ് മേ​ഖ​ല​യാ​യ വെ​ഞ്ച​ർ, ആ​ന​ച്ചാ​ടി ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സ​മാ​യി കാ​ട്ടാ​ന​ക​ൾ വ​ലി​യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ ആ​ന​ക​ൾ എ​ത്തു​ന്ന​ത്​ പ​തി​വാ​യി. ല​യ​ങ്ങ​ളോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ​വ​രെ ആ​ന​ക​ൾ നാ​ശ​ന​ഷ്ടം വ​രു​ത്തി​യി​ട്ടു​ണ്ട്. തോ​ട്ടം മേ​ഖ​ല​യി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​വ​ർ ഭീ​തി​യി​ലാ​ണ്. വ​നം​വ​കു​പ്പ്​ യാ​തൊ​രു പ്ര​തി​രോ​ധ​ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsWild Elephant MenaceAttack
News Summary - Aryankavu people are disturbed by the wild elephant menace
Next Story