Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightരോഗികൾക്ക് ദുരിതം:...

രോഗികൾക്ക് ദുരിതം: തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ല

text_fields
bookmark_border
തൈ​ക്ക​ട​പ്പു​റം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം
cancel
camera_alt

തൈ​ക്ക​ട​പ്പു​റം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യി​ലെ തീ​ര​ദേ​ശ​ജ​ന​ത ആ​ശ്ര​യി​ക്കു​ന്ന നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ​ത്തി​ൽ ഡോ​ക്ട​റി​ല്ല. ര​ണ്ട്​ ഡോ​ക്ട​ർ​മാ​ർ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും ഒ​രാ​ൾ നാ​ളു​ക​ളാ​യി അ​വ​ധി​യി​ലാ​ണ്.

ര​ണ്ടാ​മ​ത്തെ ഡോ​ക്ട​റും ചൊ​വ്വാ​ഴ്ച മു​ത​ൽ അ​വ​ധി​യി​ൽ പോ​യ​തോ​ടെ​യാ​ണ് ഇ​വി​ടെ ചി​കി​സ തേ​ടി​യെ​ത്തി​യ​വ​ർ വ​ഴി​യാ​ധാ​ര​മാ​യ​ത്. 15 ദി​വ​സ​ത്തേ​ക്കാ​ണ് അ​വ​ധി. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ൻ​വ​ർ സാ​ദി​ഖ് വേ​ലി​ക്കോ​ത്ത് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ര​ണ്ട്​ ഡോ​ക്ട​ർ​മാ​രും അ​വ​ധി​യി​ൽ പോ​യ​തി​നെ തു​ട​ർ​ന്ന് ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് ഡി.​എം.​ഒ​ക്കും അ​റി​വൊ​ന്നു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. വി​വ​രം ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​തോ​ടെ താ​ൽ​ക്കാ​ലി​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന് ബ​ന്ധ​പെ​ട്ട​വ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ ഇ​ന്നും തി​രി​ച്ചു​പോ​കേ​ണ്ട സ്ഥി​തി​യു​ണ്ടാ​യാ​ൽ പ്ര​തി​ഷേ​ധി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

ഇ​വി​ടെ പു​തു​താ​യി പ​ണി​ത കെ​ട്ടി​ടം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​ണ്. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ആ​ശു​പ​ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family Health CentreKasargod NewsNo Doctor
News Summary - Suffering for patients- There are no doctors at Thaikkadappuram Family Health Centre
Next Story