Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപത്തുമാസം മുമ്പ്...

പത്തുമാസം മുമ്പ് കാണാതായ നായ്ക്കുട്ടിയെ പൊലീസിന് കിട്ടി; ഉടമയെ തിരിച്ചറിഞ്ഞു

text_fields
bookmark_border
ദിൽഷിത്തും വളർത്തുനായും
cancel
camera_alt

ദിൽഷിത്തും വളർത്തുനായും

നീ​ലേ​ശ്വ​രം: പൊ​ലീ​സും നാ​യും പി​ന്നെ ഉ​ട​മ​യും ത​മ്മി​ലു​ള്ള ഒ​രു വൈ​കാ​രി​ക, ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ബ​ന്ധ​ത്തി​ന്റെ കൂ​ടി​ക്കാ​ഴ്ച​ക്ക് നേ​ർ​സാ​ക്ഷ്യം വ​ഹി​ച്ചി​രി​ക്കു​ക​യാ​ണ് ബേ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ.

ക​രി​ന്ത​ളം കു​മ്പ​ള​പ്പ​ള്ളി​യി​ലെ എം. ​ദി​ൽ​ഷി​ത്തി​ന്റെ (23) പൊ​മേ​റി​യ​ൻ ഇ​ന​ത്തി​ൽ പെ​ട്ട വ​ള​ർ​ത്തു​നാ​യ്ക്കുട്ടി​യെ പ​ത്തു​മാ​സം മു​മ്പ് പെ​ട്ടെ​ന്ന് കാ​ണാ​താ​യി​രു​ന്നു. നാ​ടും ന​ഗ​ര​വും അ​രി​ച്ചു​പെ​റു​ക്കു​ക​യും വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലും മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ന​ഷ്ട​പ്പെ​ട്ട നാ​യു​ടെ ഫോ​ട്ടോ സ​ഹി​തം ന​ൽ​കു​ക​യും ചെ​യ്തെ​ങ്കി​ലും നാ​യെ മാ​ത്രം ദി​ൽ​ഷി​ത്തി​ന് ല​ഭി​ച്ചി​ല്ല.

ഇ​തി​നി​ട​യി​ൽ അ​ഞ്ചു ദി​വ​സം മു​മ്പ് ബേ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം തെ​രു​വുനാ​യ്ക്ക​ൾ ഒ​രു നാ​യ്ക്കുട്ടി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​നെ ര​ക്ഷി​ച്ച് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വെ​ള​ള​വും ഭ​ക്ഷ​ണ​വും ന​ൽ​കി പ​രി​ച​രി​ച്ചു.

ബേ​ക്ക​ൽ സ്റ്റേ​ഷ​നി​ൽ ഒ​രു നാ​യ്ട്ടിക്കുട്ടി​യെ കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞ ദി​ൽ​ഷി​ത്ത് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച സ്റ്റേ​ഷ​നി​ൽ എ​ത്തി. ദി​ൽ​ഷി​ത്തി​നെ ക​ണ്ട ഉ​ട​ൻ നാ​യ്ക്കുട്ടി വാ​ലാ​ട്ടി അ​ടു​ത്തുവ​ന്ന് സ്നേ​ഹപ്ര​ക​ട​നം ന​ട​ത്തി​യ​പ്പോ​ൾ ക​ണ്ട് നി​ന്ന​വ​രും അ​ത്ഭു​ത​പ്പെ​ട്ടു. ക​ഴു​ത്തി​ൽ ചു​വ​ന്ന ബെ​ൽ​ട്ട് ധ​രി​ച്ച കെ​ൽ​വി​ൻ പേ​രു​ള്ള ത​ന്റെ നാ​യെ തി​രി​ച്ച​റി​ഞ്ഞ ദി​ൽ​ഷി​ത്ത് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു. ബേ​ക്ക​ലി​ൽനി​ന്ന് ബൈ​ക്കി​ൽ നാ​യ​യെ ഇ​രു​ത്തി കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് കു​മ്പ​ള​പ്പള്ളി​യി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ചു.

എ.​എ​സ്.​ഐ. രാ​ജ​ൻ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​മോ​ദ്, ഹ​രീ​ഷ് കോ​ളം​കു​ളം എ​ന്നി​വ​ർ നാ​യു​ടെ ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoundKasargod NewsPuppy Missing
News Summary - Police find puppy that went missing 10 months ago- The owner was identified
Next Story