Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightആശ്വാസപ്പെയ്ത്താവാതെ...

ആശ്വാസപ്പെയ്ത്താവാതെ മലയോരത്തെ വേനൽമഴ

text_fields
bookmark_border
drought
cancel
camera_alt

കടുത്ത വേനലിൽ വറ്റിവരണ്ട ചൈത്രവാഹിനി പുഴ, വെസ്റ്റ് എളേരി കുന്നുംകൈ ഭാഗം

കാ​ഞ്ഞ​ങ്ങാ​ട്: ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ നേരിയ ആ​ശ്വാ​സ​മേ​കി മ​ഴ​പെ​യ്‌​തെ​ങ്കി​ലും കു​റ​യാ​ത്ത ചൂടിൽ ചു​ട്ടു​പൊ​ള്ളു​ക​യാ​ണ് മ​ല​യോ​രം. മു​മ്പെ​ങ്ങും അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത​ വി​ധ​ത്തി​ലു​ള്ള കാ​ലാ​വ​സ്ഥ​ാമാറ്റത്തിൽ ജ​ല​സ്രോ​ത​സ്സു​ക​ൾ വ​റ്റി​വ​ര​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ കു​ടി​വെ​ള്ള​പ്ര​ശ്ന​വും രൂ​ക്ഷ​മാ​യി. ജ​ല​ല​ഭ്യ​ത ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് വ​ൻ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യത്.

കൂ​ടു​ത​ൽ ജ​ലം ആ​വ​ശ്യ​മാ​യ ക​വു​ങ്ങ്, വാ​ഴ പോ​ലു​ള്ള​വ ക​രി​ഞ്ഞു​ണ​ങ്ങി​നി​ൽ​ക്കു​ന്ന ദാ​രു​ണ​മാ​യ കാ​ഴ്ച​യാ​ണ് എ​ങ്ങും. മ​ല​യോ​ര​ഭാ​ഗ​ത്ത് ഏ​റെ​പ്പേ​ർ ആ​ശ്ര​യി​ക്കു​ന്ന തേ​ജ​സ്വി​നി, ചൈ​ത്ര​വാ​ഹി​നി പു​ഴ എ​ന്നി​വ പൂ​ർ​ണ​മാ​യും വ​റ്റി​വ​ര​ണ്ടി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ജ​ല​ദൗ​ർ​ല​ഭ്യ​ത​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ കു​ന്നും​കൈ പാ​ല​ത്തി​ന് സ​മീ​പം ചൈ​ത്ര​വാ​ഹി​നി പു​ഴ​ക്ക് കു​റു​കെ സ്ഥി​രം ത​ട​യ​ണ നി​ർ​മി​ക്കു​ക എ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച്‌ രം​ഗ​ത്തി​റ​ങ്ങി​രി​ക്കു​ക​യാ​ണ്.

ഇ​തു​സം​ബ​ന്ധ​മാ​യി വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വ​ഴി​യും എം.​എ​ൽ.​എ എം. ​രാ​ജ​ഗോ​പാ​ല​ൻ മു​ഖാ​ന്ത​ര​വും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ലും കാ​സ​ർ​കോ​ട് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ൽ ഓ​ഫി​സ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ല​ക്ട​റെ സ​മീ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബ​ഷീ​ർ ആ​റി​ല​ക​ണ്ടം അ​റി​യി​ച്ചു. അ​ടു​ത്ത വേ​ന​ലി​ന് മു​മ്പെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ അ​തി​രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​മാ​യി​രി​ക്കും ഈ​ഭാ​ഗ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer RainKasargod News
News Summary - Summer rain on the hilly areas without any relief
Next Story