Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightറോഡ് പുനർനിർമാണം; ജല...

റോഡ് പുനർനിർമാണം; ജല അതോറിറ്റി വാക്കുപാലിച്ചില്ല, നാട്ടുകാർ പ്രക്ഷോഭത്തിന്

text_fields
bookmark_border
protest
cancel
camera_alt

പേരട്ട അഞ്ചാം കമ്പനിയിൽ റോഡ് പുനർനിർമിക്കാത്തതിൽ പ്രതിഷേധിക്കുന്ന നാട്ടുകാർ

ഇ​രി​ട്ടി: ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പേ​ര​ട്ട​യി​ൽ ജ​ൽ​ജീ​വ​ൻ മി​ഷ​ന്റെ ശു​ചീ​ക​ര​ണ പ്ലാ​ന്റി​ന്റെ നി​ർ​മാ​ണ​സ​മ​യ​ത്ത് അ​ഞ്ചാം ക​മ്പ​നി​യി​ൽ പൊ​ളി​ഞ്ഞ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പ്ലാ​ന്റി​ന് മു​ന്നി​ലൂ​ടെ പോ​കു​ന്ന റോ​ഡി​ന്റെ 40 മീ​റ്റ​റോ​ളം ഭാ​ഗം പു​ന​ർ​നി​ർ​മി​ച്ചു ത​രാ​മെ​ന്ന് ജ​ല അ​തോ​റി​റ്റി ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​ത് പാ​ലി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

റോ​ഡി​ന്റെ മ​റ്റു​ഭാ​ഗ​ത്തെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി പ​ഞ്ചാ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ജ​ല അ​തോ​റി​റ്റി പൂ​ർ​ത്തി​യാ​ക്കേ​ണ്ട 40 മീ​റ്റ​ർ വ​രു​ന്ന ഭാ​ഗം മ​ണ്ണും ക​ല്ലു​മാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ആ​ദ്യ വേ​ന​ൽ മ​ഴ​യി​ൽ ത​ന്നെ റോ​ഡി​ൽ ചെ​ളി നി​റ​ഞ്ഞ​തോ​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് പോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം റോ​ഡ് അ​പ​ക​ടം നി​റ​ഞ്ഞ​താ​യി മാ​റി. റോ​ഡി​ന്റെ ഒ​രു​വ​ശം വ​ലി​യ കു​ഴി​യാ​യ​തു​കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ ചെ​ളി​യി​ൽ തെ​ന്നി മാ​റി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

റോ​ഡി​ന്റെ പു​ന​ർ​നി​ർ​മാ​ണ സ​മ​യ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ജ​ല അ​തോ​റി​റ്റി എ.​ഇ ന​ൽ​കി​യ ഉ​റ​പ്പാ​ണ് മാ​സ​ങ്ങ​ളാ​യി പാ​ലി​ക്കാ​തെ കി​ട​ക്കു​ന്ന​ത്.

മ​റ്റു​ഭാ​ഗ​ത്തെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടും റോ​ഡി​ന്റെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ യാ​ത്ര യോ​ഗ്യ​മ​ല്ലാ​തെ കി​ട​ക്കു​ന്ന​ത് പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ നി​ർ​മാ​ണം ത​ട​സ്സ​പ്പെ​ടു​ത്തി പ്ര​ക്ഷോ​ഭ പ​രി​പാ​ടി​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ശു​ചീ​ക​ര​ണ പ്ലാ​ന്‍റ്​ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​റാ​യി​ട്ടും റോ​ഡ് നി​ർ​മാ​ണ​ത്തി​ന്​ ജ​ല അ​തോ​റി​റ്റി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsWater AuthorityRoad ReconstructionProtest
News Summary - Road reconstruction-The water authority did not keep its word- the locals protested
Next Story