Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡ്രൈവിങ് സ്കൂൾ ഉടമകൾ...

ഡ്രൈവിങ് സ്കൂൾ ഉടമകൾ ബഹിഷ്‍കരിച്ചു; ടെസ്റ്റ് മുടങ്ങി

text_fields
bookmark_border
driving test
cancel

ക​ണ്ണൂ​ർ: ഡ്രൈ​വി​ങ് ടെ​സ്റ്റ് സം​ബ​ന്ധി​ച്ചു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്ക് അ​യ​വി​ല്ല. ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ട​മ​ക​ൾ ചൊ​വ്വാ​ഴ്ച ഡ്രൈ​വി​ങ് ടെ​സ്റ്റ് ബ​ഹി​ഷ്‍ക​രി​ച്ച​പ്പോ​ൾ അ​പേ​ക്ഷ​ക​രാ​രും ഹാ​ജ​രാ​യി​ല്ല.

ഇ​തേ​തു​തു​ട​ർ​ന്ന് ടെ​സ്റ്റി​ന് ഗ്രൗ​ണ്ടു​ക​ളി​ൽ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ​നേ​രം കാ​ത്തു​നി​ന്ന​ശേ​ഷം തി​രി​ച്ചു​പോ​യി.

ഓ​ൾ കേ​ര​ള ഡ്രൈ​വി​ങ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​​ൻ, ഡ്രൈ​വി​ങ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് സം​ഘ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.

തി​ങ്ക​ളാ​ഴ്ച ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള ശ്ര​മം തോ​ട്ട​ട​യി​ലെ ഗ്രൗ​ണ്ടി​ൽ കി​ട​ന്നു​ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ലൂ​ടെ ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ട​മ​ക​ൾ ത​ട​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​വ​ന്ന പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നു പ​ക​രം ചൊ​വ്വാ​ഴ്ച മു​ത​ൽ ഡ്രൈ​വി​ങ് ടെ​സ്റ്റ് ബ​ഹി​ഷ്‍ക​രി​ക്കു​ന്ന സ​മ​ര​മു​റ​യാ​ണ് തു​ട​ങ്ങി​യ​ത്. ടെ​സ്റ്റി​ൽ സ​ർ​ക്കാ​ർ വ​രു​ത്തി​യ പ​രി​ഷ്‍കാ​ര​മാ​ണ് ഡ്രൈ​വി​ങ് സ്കൂ​ൾ ന​ട​ത്തി​പ്പു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ച​ത്. ബ​ഹി​ഷ്‍ക​ര​ണ​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡ്രൈ​വി​ങ് ടെ​സ്റ്റു​ക​ൾ ചൊ​വ്വാ​ഴ്ച​യും മു​ട​ങ്ങി.

‘സ​ർ​ക്കാ​റി​ന്റെ​ത് തു​ഗ്ല​ക്​ പ​രി​ഷ്‍കാ​രം’

ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് തു​ഗ്ല​ക് മോ​ഡ​ൽ പ​രി​ഷ്‍കാ​ര​മാ​ണെ​ന്ന് ഓ​ൾ കേ​ര​ള മോ​ട്ടോ​ർ ഡ്രൈ​വി​ങ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ജി അ​ക്ക​ര​മ്മ​ൽ പ​റ​ഞ്ഞു.

സ​ർ​ക്കാ​റി​ന്റെ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യാ​ൽ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യാ​ണ്. ഡ്യൂ​വ​ൽ സി​സ്റ്റ​ത്തി​ൽ ഡ്രൈ​വി​ങ് പ​ഠി​പ്പി​ക്കു​ന്ന ഇ​ൻ​സ്ട്ര​ക്ട​ർ​ർ വാ​ഹ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. അ​തു​കൊ​ണ്ടു ത​ന്നെ അ​പ​ക​ട​മു​ണ്ടാ​കി​ല്ല. എ​ന്നാ​ൽ, ഡ്യു​വ​ൽ സം​വി​ധാ​നം ഉ​പേ​ക്ഷി​ച്ചാ​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​ക്ക് വാ​ഹ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം ഉ​ണ്ടാ​വി​ല്ല.

ഇ​തു​കാ​ര​ണം അ​പ​ക​ട​സാ​ധ്യ​ത വ​ലു​താ​ണ്. ഡ്രൈ​വി​ങ്ങി​നി​ടെ പ​ഠി​ക്കു​ന്ന വ്യ​ക്തി​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ടാ​ൽ വാ​ഹ​നം ആ​ൾ​കൂ​ട്ട​ത്തി​ലേ​ക്ക് അ​ട​ക്കം പാ​ഞ്ഞു​ക​യ​റി അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ അ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ട​മ​ക​ൾ​ക്കാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​ശ​ങ്ക

ഡ്രൈ​വി​ങ് ടെ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച പ​രി​ഷ്‍ക​ര​ണ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​ശ​ങ്ക. ഇ​ര​ട്ട നി​യ​ന്ത്ര​ണ​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഡ്രൈ​വി​ങ് ടെ​സ്റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​ട​ന സ​ർ​ക്കാ​റി​നെ ആ​ശ​ങ്ക അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള സു​ര​ക്ഷ​പ്ര​ശ്നം വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​റെ​യാ​ണ് അ​റി​യി​ച്ച​ത്.

സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് 13ന്

​അ​പ്രാ​യോ​ഗി​ക ഡ്രൈ​വി​ങ് ടെ​സ്റ്റ് പ​രി​ഷ്‍ക​ര​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള ഡ്രൈ​വി​ങ് സ്കൂ​ൾ സ​മ​ര സ​മി​തി 13ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. ഡ്രൈ​വി​ങ് ടെ​സ്റ്റു​മാ​യി ബ​ന്ധ​​പ്പെ​ട്ട പ്ര​തി​സ​ന്ധി അ​യ​വി​ല്ലാ​തെ തു​ട​രു​മ്പോ​ൾ വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ വി​ദേ​ശ​ത്താ​ണു​ള്ള​ത്. അ​ദ്ദേ​ഹം തി​രി​ച്ചെ​ത്തി​യ ശേ​ഷ​മേ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ എ​ന്തെ​ങ്കി​ലും ഇ​ട​പെ​ട​ലി​നു​ള്ള സാ​ധ്യ​ത​യു​ള്ളൂ എ​ന്നാ​ണ് സൂ​ച​ന.

സി.​പി.​എ​മ്മി​നെ ഇ​ട​പെ​ടു​വി​ക്കാ​ൻ നീ​ക്കം

ഡ്രൈ​വി​ങ് ടെ​സ്റ്റ് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സി.​പി.​എ​മ്മി​നെ ഇ​ട​പെ​ടു​വി​ക്കാ​നും ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ട​മ​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​വി​ക്കാ​നും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നു​മാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്.

ബു​ദ്ധി​മു​ട്ട് അ​പേ​ക്ഷ​ക​ർ​ക്ക്

സ​ർ​ക്കാറും ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ളും നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത് പൊ​തു​ജ​ന​ത്തി​ന്. ലേ​ണേ​ഴ്സ് ടെ​സ്റ്റ് ക​ഴി​ഞ്ഞ്​ ഡ്രൈ​വി​ങ് ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് ടെ​സ്റ്റ് ​വൈ​കു​ന്ന​ത് പ്ര​യാ​സ​മാ​കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​രാ​ണ് ​ടെ​സ്റ്റി​നാ​യി ജി​ല്ല​യി​ൽ ​കാ​ത്തു നി​ൽ​ക്കു​ന്ന​ത്. ലേ​ണേ​ഴ്സ് എ​ടു​ത്ത് ആ​റു​മാ​സം ക​ഴി​ഞ്ഞ​വ​ർ പോ​ലും കൂ​ട്ട​ത്തി​ലു​ണ്ട്. പ്ര​തി​സ​ന്ധി​ക്ക് ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​വ​രു​ടെ കാ​ത്തി​രി​പ്പ് ഇ​നി​യും നീ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsDriving TestProtestDriving School Owners
News Summary - Driving school owners boycotte-Test failed
Next Story