Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightഅപകടം അരി​കെ; സുരക്ഷ...

അപകടം അരി​കെ; സുരക്ഷ അകലെ

text_fields
bookmark_border
Reservoirs,
cancel
camera_alt

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ കു​ട​യ​ത്തൂ​രി​ൽ നി​ന്നു​ള്ള ദൃ​ശ്യം

മു​ട്ടം: ജ​ലാ​ശ​യ​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ഴും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ളും അ​വ പാ​ലി​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ അ​ധി​കൃ​ത​രും ത​യാ​റാ​കു​ന്നി​ല്ല.

ഇ​തു​മൂ​ലം അ​ന​വ​ധി ജീ​വ​നാണ് മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ മാ​ത്രം പൊ​ലി​യു​ന്ന​ത്. ശ​നി​യാ​ഴ്ച​യും മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ്​ മു​ങ്ങി മ​രി​ച്ചു. ജ​ലാ​ശ​യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രെ​ല്ലാം ത​ന്നെ യു​വാ​ക്ക​ളാ​ണ്. നീ​ന്ത​ൽ അ​റി​യാ​വു​ന്ന​വ​രും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് ജ​ലാ​ശ​യ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്. കാ​ണു​മ്പോ​ൾ ശാ​ന്ത​മാ​യി​ക്കി​ട​ക്കു​ന്നെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യൊ​ഴു​ക്കു വ​ള​രെ ശ​ക്ത​മാ​ണ്. അ​ടി​യൊ​ഴു​ക്കി​ൽ പെ​ട്ടാ​ൽ ആ​ളെ ര​ക്ഷി​ക്ക​ൽ ഏ​റെ പ്ര​യാ​സ​ക​ര​വു​മാ​ണ്.

പു​ഴ​യോ​ര​ത്ത് വി​ശ്ര​മി​ച്ച ശേ​ഷം പ​ര​ന്ന് കി​ട​ക്കു​ന്ന ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തി​ൽ അ​ധി​ക​വും. കാ​ഴ്ച​യി​ൽ ജ​ലാ​ശ​യ​ത്തി​ന് ആ​ഴ​വും ഒ​ഴു​ക്കും തോ​ന്നി​ല്ല. ര​ണ്ട് ത​ട്ടു​ക​ളാ​യാ​ണ് ഇ​വി​ടെ പു​ഴ ഒ​ഴു​കു​ന്ന​ത്. ഇ​തി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് ശ​ക്ത​മാ​യ ഒ​ഴു​ക്കും ആ​ഴ​വും ഉ​ണ്ട്. ഇ​ത് അ​റി​യാ​തെ കു​ളി​ക്കാ​നും നീ​ന്താ​നു​മാ​യി ഇ​റ​ങ്ങു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വ​ച്ചി​ട്ടും വ്യ​ക്ത​മാ​യ സൂ​ച​നാ​ബോ​ർ​ഡു​ക​ൾ പു​ഴ​യോ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReservoirsHazards
News Summary - Hazards in reservoirs
Next Story