Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ട​ന്നൂ​രി​ലെ...

കോ​ട​ന്നൂ​രി​ലെ കൊ​ല​പാ​ത​കം: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

text_fields
bookmark_border
രാ​ഹു​ൽ
cancel
camera_alt

രാ​ഹു​ൽ

ചേ​ർ​പ്പ്: കോ​ട​ന്നൂ​രി​ൽ യു​വാ​വി​നെ ഹോ​ക്കി സ്റ്റി​ക്ക് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ളെ കൂ​ടി ചേ​ർ​പ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​ന്നൂ​ർ കൈ​ലാ​ത്ത് വീ​ട്ടി​ൽ രാ​ഹു​ലാ​ണ്(28) അ​റ​സ്റ്റി​ലാ​യ​ത്. രാ​ഹു​ലി​ന്റെ വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ച ശേ​ഷ​മാ​ണ് മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വെ​ങ്ങി​ണി​ശ്ശേ​രി ശി​വ​പു​രം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ കാ​രാ​ട്ട് വീ​ട്ടി​ൽ മ​ഹേ​ഷ് (മ​നു-27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കോ​ട​ന്നൂ​ർ കൊ​ട​പ്പു​ള്ളി വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ, ബ​ന്ധു പ്ര​ണ​വ്, മാ​രാ​ത്ത് വീ​ട്ടി​ൽ ആ​ഷി​ക് എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ട​ന്നൂ​ർ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

വെ​ങ്ങി​ണി​ശ്ശേ​രി ശി​വ​പു​രം ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്റെ തു​ട​ർ​ച്ചാ​യി ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന മ​ഹേ​ഷി​നെ കോ​ട​ന്നൂ​രി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഹോ​ക്കി സ്റ്റി​ക്ക് കൊ​ണ്ട് ത​ല​ക്ക​ടി​യേ​റ്റ് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ മ​ഹേ​ഷ് സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു. ചേ​ർ​പ്പ് സി.​ഐ സി.​വി. ലൈ​ജു മോ​​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsMurder
News Summary - Kodannur murder- One more arrested
Next Story