വൈറ്റ് ഹൗസ് സൗഹൃദക്കൂട്ടായ്മ യാത്രയയപ്പ്
text_fieldsഅബൂദബി: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ കരീം കൊച്ചന്നൂർ, ഷാനവാസ് അരക്കിണർ എന്നിവർക്ക് ‘യു.എ.ഇ വൈറ്റ് ഹൗസ് സൗഹൃദ കൂട്ടായ്മ’ യാത്രയയപ്പ് നൽകി.
അബൂദബി ഖലീജ് അൽ അറബ് പാർക്കിൽ ‘നാടണയുന്നോർക്കൊരു സ്നേഹവിരുന്ന്’ എന്ന പേരിൽ നടന്ന യാത്രയയപ്പ് സംഗമം മുഖ്യരക്ഷാധികാരി സുബൈർ കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു. മാഹിൻ ഹാരിസ് പ്രാർഥനക്ക് നേതൃത്വം നൽകി. ഉസ്മാൻ മാറാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുസ്സലാം അരീക്കോട് ആമുഖ പ്രഭാഷണം നടത്തി. സുബൈർ വിളക്കത്ത്, ഹാഷിം ഖാൻ, അയ്യൂബ് മൊകേരി, ഷാഹിദ് റാസൽഖൈമ, ആർ.കെ. ശാഫി അൽഐൻ, ഷജീൽ കാക്കൂർ, ഫഹദ് ഇളഞ്ചേരി, മുജീബ് സേഫ്റ്റി, ഉമർ ഖയ്യാം എന്നിവർ ആശംസ നേർന്നു.
സ്നേഹോപഹാരം ഏറ്റുവാങ്ങിയ ശേഷം അബ്ദുൽ കരീം കൊച്ചന്നൂർ, ഷാനവാസ് അരക്കിണർ എന്നിവർ മറുപടി പ്രസംഗം നടത്തി. ഉസ്മാൻ കാരശ്ശേരി, ഷംലാദ്, റയ്യാൻ മുസ്തഫ, റാസിൽ മോനൂസ്, ഹർഷാദ് കാലിക്കറ്റ് എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്നും നടന്നു. മുസ്തഫ കുനിയിൽ സ്വാഗതവും നൗഫൽ മുണ്ടക്കുറ്റി നന്ദിയും പറഞ്ഞു.
വിവിധ പരിപാടികൾക്ക് ശാഹുൽ മുറിയനാൽ, ഷമീർ കെൻടെക്, സബീർ അലി, സുനീർ വില്ലൻ, നിസാർ പൂനൂർ, സജീർ നല്ലളം, അനസ്, മുനാസ് മുബാറക്, മുഹമ്മദ് പൂനൂർ, മർസൂഖ്, ജംഷീർ ഷാർജ, റാസിൽ, സൈനു കോളിക്കൽ, മനാഫ്, മുഹാസിർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.