Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസോ​പാ​നം...

സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘം ‘സോ​പാ​ന സം​ഗീ​ത പ​രി​ക്ര​മം യാ​ത്ര’ ഇ​ന്നു മു​ത​ൽ

text_fields
bookmark_border
സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘം ‘സോ​പാ​ന സം​ഗീ​ത പ​രി​ക്ര​മം യാ​ത്ര’ ഇ​ന്നു മു​ത​ൽ
cancel
camera_alt

ബ​ഹ്റൈ​ൻ സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘം

മ​നാ​മ: കേ​ര​ളീ​യ വാ​ദ്യ​ക​ല​ക​ളു​ടെ​യും കേ​ര​ളീ​യ ത​ന​ത് സം​ഗീ​ത​മാ​യ സോ​പാ​ന സം​ഗീ​ത​ത്തി​ന്റെ​യും പ​ഠ​ന​വും പ്ര​ചാ​ര​ണ​വും എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ബ​ഹ്റൈ​ൻ സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘം ‘സോ​പാ​ന സം​ഗീ​ത പ​രി​ക്ര​മം’ എ​ന്ന പേ​രി​ൽ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലൂ​ടെ സോ​പാ​ന സം​ഗീ​താ​ർ​ച്ച​ന യാ​ത്ര​ക്ക് ഒ​രു​ങ്ങു​ന്നു. ബ​ഹ്റൈ​നി​ൽ സോ​പാ​ന സം​ഗീ​ത​വും ഇ​ട​യ്ക്ക​യും അ​ഭ്യ​സി​ച്ച്‌ അ​ര​ങ്ങേ​റി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്ന 18 പേ​ർ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​കും. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം മു​ത​ൽ പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്രം വ​രെ​യു​ള്ള കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ 10 ക്ഷേ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് സോ​പാ​ന സം​ഗീ​ത പ​രി​ക്ര​മം ന​ട​ത്തു​ന്ന​ത്. സോ​പാ​നം ഗു​രു​മേ​ള ക​ലാ​ര​ത്നം സ​ന്തോ​ഷ്‌ കൈ​ലാ​സ്‌ നേ​തൃ​ത്വം ന​ൽ​കും.

ഭാ​ര​ത​മേ​ള പ​രി​ക്ര​മം, മേ​ളാ​ർ​ച്ച​നാ​യാ​ത്ര എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട്‌‌ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 51ൽ​പ​രം ദേ​വ​സ​ങ്കേ​ത​ങ്ങ​ളി​ൽ കേ​ര​ളീ​യ മേ​ള​ക​ല സം​ഘം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മേ​യ്‌ എ​ട്ടു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സോ​പാ​ന സം​ഗീ​ത​പ​രി​ക്ര​മം മേ​യ്‌ 11ന് ​തൃ​പ്പൂ​ണി​ത്തു​റ പൂ​ർ​ണ​ത്ര​യീ​ശ സ​ന്നി​ധി​യി​ൽ താ​ൽ​കാ​ലി​ക​മാ​യി അ​വ​സാ​നി​ക്കും. സോ​പാ​ന​സം​ഗീ​ത ഗു​രു സോ​പാ​ന സം​ഗീ​ത​ര​ത്നം അ​മ്പ​ല​പ്പു​ഴ വി​ജ​യ​കു​മാ​റി​ന്റെ മാ​ർ​ഗോ​പ​ദേ​ശ​ത്തി​ലാ​ണ് യാ​ത്ര.

അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, കു​റ്റി​യം​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, പാ​റ​മേ​ക്കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്രം, തി​രു​വ​മ്പാ​ടി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്രം, പെ​രു​മ്പാ​വൂ​ർ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം, അ​വി​ട്ട​ത്തൂ​ർ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്രം, ആ​റാ​ട്ടു​പു​ഴ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം, തൃ​പ്പൂ​ണി​ത്തു​റ ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്രം എ​ന്നി​വ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - Sopanam Vadya Kala Sangham 'Sopana Sangeeta Parikramam Yatra' from today
Next Story