കീടനിയന്ത്രണ സേവനങ്ങള്‍ പൊതു ആരോഗ്യ കേന്ദ്രത്തിനു കീഴിലേക്ക് മാറ്റി
text_fieldsഅബൂദബി: കീടനിയന്ത്രണ സേവനങ്ങള്‍ അബൂദബി മാലിന്യ നിര്‍മാര്‍ജ കമ്പനിയില്‍ (തദ്വീര്) നിന്ന് അബൂദബി പൊതു ആരോഗ്യ കേന്ദ്രത്തിനു കീഴിലേക്ക് മാറ്റി ഉത്തരവായി. താമസകേന്ദ്രങ്ങളിലെയും പൊതു ഇടങ്ങളിലെയും പൊതുകേന്ദ്രങ്ങളിലെയും കീടനിയന്ത്രണവുമായി ബന്ധപ്പെട്ട സേവന അപേക്ഷകള്‍ ഇനി മുതല്‍ അബൂദബി പൊതു ആരോഗ്യ കേന്ദ്രത്തിനാണ് നല്‍കേണ്ടത്.
കീടനിയന്ത്രണ സേവനങ്ങള്‍ക്കായി വ്യക്തികളോ ഫാമുകളോ വീട്ടുടമകളോ 800555 എന്ന നമ്പറില്‍ വിളിക്കുകയോ താം പ്ലാറ്റ്ഫോമിലെ കീടനിയന്ത്രണ സേവനം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുകയോ ആണ് വേണ്ടത്. കൊതുകുകള്‍, ഈച്ചകള്‍, എലികള്‍, പാമ്പുകള്‍, തേളുകള്‍, കടന്നലുകള്‍ തുടങ്ങിയ കീടങ്ങളെയും വിഷജീവികളെയും നിയന്ത്രിക്കുന്നതാണ് കീടനിയന്ത്രണ സേവനം.
പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും ക്ഷേമത്തിനും മുന്‍ഗണന നല്കുന്നതില് അബൂദബി പൊതു ആരോഗ്യ കേന്ദ്രം പുലര്‍ത്തിവരുന്ന പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ നടപടിയെന്ന് കേന്ദ്രത്തിന്റെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹമ്മദ് അല്‍ ഖസ്റജി പറഞ്ഞു. വിദഗ്ധ സംഘങ്ങളും നവീന ഉപകരണങ്ങളും സാങ്കേതികവിദ്യകളുമൊക്കെ ഉപയോഗപ്പെടുത്തിയാണ് വകുപ്പ് കീടനിയന്ത്രണം നടപ്പാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.