ബിരുദ ബോധവത്കരണവുമായി മജിലിസ് അധികൃതർ
text_fieldsദുബൈ: പുറമണ്ണൂർ മജിലിസ് എജുക്കേഷനൽ കോംപ്ലക്സിന്റെ നേതൃത്വത്തിൽ യു.എ.ഇയിലും ഒമാനിലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ബിരുദ കോഴ്സുകളെ കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സ്വയംഭരണ പദവി നേടുന്ന ആദ്യ സ്വശ്രയ കോളജാണ് മജിലിസ്.
25 ബിരുദ -ബിരുദാനന്തര കോഴ്സുകളിലായി 3000ൽ അധികം കുട്ടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മജ്ലിസ് കോളജിൽ പഠിച്ചുവരുന്നുണ്ട്. മേയ് 8ന് അൽഐൻ, 9ന് റാസൽഖൈമ, ഫുജൈറ 10, 11, 12 തീയതികളിൽ ദുബൈ എന്നിങ്ങനെയാണ് പരിപാടി. 13, 14 തീയതികളിൽ മസ്കത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കെ.എം.സി.സി പോലുള്ള സന്നദ്ധ സംഘടനകൾ സംഘടിപ്പിക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമുകളിലും പങ്കെടുക്കും.
മജിലിസ് കോളജ് മാനേജർ സെക്രട്ടറി സി.പി. ഹംസ ഹാജി, ഗവർണിങ് ബോഡി ചെയർമാൻ സലിം കുരുവമ്പലം, അക്കാദമി കൗൺസിൽ ചെയർമാൻ ഡോ. പി. മുഹമ്മദലി, ഡയറക്ടർ നൗഷാദ് എന്നിവരാണ് സംഘത്തിലുള്ളത്. കോട്ടക്കൽ എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളാണ് സംഘത്തെ നയിക്കുന്നത്. വിവിധ എമിറേറ്റ്സുകളിൽ നടക്കുന്ന പ്രോഗ്രാമുകളിലും എം.എൽ.എ പങ്കെടുക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.