Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശാ​ന്തി​നി​കേ​ത​ൻ...

ശാ​ന്തി​നി​കേ​ത​ൻ മ​ദ്റ​സ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

text_fields
bookmark_border
Shantiniketan Madrasa Secondary Exam Rank Holders
cancel
camera_alt

ഷി​ഫ്‌​ന മു​ഹ​മ്മ​ദ് (ഒ​ന്നാം റാ​ങ്ക്), ഷെ​സ ഫാ​ത്തി​മ (ര​ണ്ടാം റാ​ങ്ക്) റാ​ഹ റ​ഊ​ഫ് (മൂ​ന്നാം റാ​ങ്ക്)

ദോ​ഹ: അ​ൽ മ​ദ്‌​റ​സ അ​ൽ ഇ​സ്‌​ലാ​മി​യ ശാ​ന്തി​നി​കേ​ത​ൻ, വ​ക്റ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 95.5 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഷി​ഫ്‌​ന മു​ഹ​മ്മ​ദ് ഒ​ന്നാം റാ​ങ്ക് നേ​ടി. ഷെ​സ ഫാ​ത്തി​മ ( 93 ശ​ത​മാ​നം) ര​ണ്ടും, റാ​ഹ റ​ഊ​ഫ് (86 ശ​ത​മാ​നം) മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 26 കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഷി​ഫ്ന ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യും മു​ഹ​മ്മ​ദി​ന്റെ​യും, സാ​ജി​ത മു​ഹ​മ്മ​ദി​ന്റെ​യും മ​ക​ളു​മാ​ണ്.

ഉ​ന്ന​ത വി​ജ​യം നേ​ടു​ക​യും സെ​ക്ക​ൻ​ഡ​റി ത​ല മ​ദ്റ​സ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്റ് ടി. ​കെ. കാ​സിം, വി​ദ്യ​ഭ്യാ​സ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഇ. ​അ​ർ​ഷ​ദ്, വി​ദ്യ​ഭ്യാ​സ വി​ഭാ​ഗം ത​ല​വ​ൻ മു​ഈ​നു​ദ്ദീ​ൻ, പി.​ടി.​എ. പ്ര​സി​ഡ​ന്റ് അ​സ്‌​ഗ​ർ അ​ലി, പ്രി​ൻ​സി​പ്പ​ൽ ആ​ദം എം.​ടി. എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും അ​ടു​ത്ത മാ​സം ന​ട​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി മേ​ൽ​നോ​ട്ട​ത്തി​ൽ ബ​ർ​വ വി​ല്ലേ​ജി​ലെ ശാ​ന്തി നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ലാ​ണ് മ​ദ്‌​റ​സ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട് 4.30 മു​ത​ൽ 6.45 വ​രെ​യും ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ ഒ​ന്ന് വ​രെ​യാ​ണ് പ്ര​വൃ​ത്തി സ​മ​യം. ഒ​മ്പ​ത്, 10 ക്ലാ​സു​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച​ക​ളി​ൽ മാ​ത്ര​മേ ക്ലാ​സു​ണ്ടാ​യി​രി​ക്കൂ. കെ.​ജി മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലാ​യി 1300ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 55703766 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exam ResultQatarShantiniketan Madrasa
News Summary - Shantiniketan Madrasa Secondary Exam Result Declared
Next Story