Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightല​ക്ഷം...

ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​വെ​ളി​ച്ച​വു​മാ​യി ഇ.​എ.​എ

text_fields
bookmark_border
EAA CEO and ISFD director signed the agreement
cancel
camera_alt

ഇ.​എ.​എ സി.​ഇ.​ഒ ഫ​ഹ​ദ് അ​ൽ സു​ലൈ​തി​യും ഐ.​എ​സ്.​എ​ഫ്.​ഡി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഹി​ബ അ​ഹ​മ്മ​ദും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ദോ​ഹ: പെ​ൺ​കു​ട്ടി​ക​ളും വൈ​ക​ല്യ​മു​ള്ള​വ​രു​മു​ൾ​പ്പെ​ടെ നൈ​ജീ​രി​യ​യി​ൽ ഒ​രു ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​യി ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ജു​ക്കേ​ഷ​ൻ എ​ബ​വ് ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ (ഇ.​എ.​എ). ഇ​സ്‍ലാ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ് ബാ​ങ്ക്, ഇ​സ്ലാ​മി​ക് സോ​ളി​ഡാ​രി​റ്റി ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്‌​മെ​ന്റ്, കു​വൈ​ത്ത് ഫ​ണ്ട് ഫോ​ർ അ​റ​ബ് ഡെ​വ​ല​പ്‌​മെ​ന്റ്, ഗ്ലോ​ബ​ൽ പാ​ർ​ട്ട്ണ​ർ​ഷി​പ് ഫോ​ർ എ​ജു​ക്കേ​ഷ​ൻ, ക​ഡു​ന സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ബൃ​ഹ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​രാ​റി​ലാ​ണ് ഇ.​എ.​എ ഒ​പ്പു​വെ​ച്ച​ത്. മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ ത​ട​സ്സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നാ​യി റീ​ച്ചി​ങ് ഔ​ട്ട് ഓ​ഫ് സ്‌​കൂ​ൾ ചി​ൽ​ഡ്ര​ൻ ഇ​ൻ ക​ഡു​ന പ്രൊ​ജ​ക്ടാ​ണ് (ആ​ർ.​ഒ.​ഒ.​എ​സ്.​സി) സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ, അ​സ്ഥി​ര​ത, അ​ര​ക്ഷി​താ​വ​സ്ഥ, അ​സ​മ​ത്വം തു​ട​ങ്ങി നി​ര​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന നൈ​ജീ​രി​യ​യി​ൽ അ​പ​ര്യാ​പ്ത​മാ​യ ഫ​ണ്ടി​ങ്, മോ​ശം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, പ​രി​ശീ​ല​നം നേ​ടി​യ അ​ധ്യാ​പ​ക​രു​ടെ അ​ഭാ​വം, അ​പ​ര്യാ​പ്ത​മാ​യ പ്ര​വേ​ശ​നം തു​ട​ങ്ങി​യ​വ​യാ​ണ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ട്ട് കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ.

2020ലെ ​ക​ഡു​ന സ്റ്റേ​റ്റ് ബ്യൂ​റോ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ സം​സ്ഥാ​ന​ത്ത് അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളാ​ണ് വി​ദ്യാ​ഭ്യാ​സം നേ​ടാ​ൻ സാ​ധി​ക്കാ​തെ പു​റ​ത്തു​നി​ൽ​ക്കു​ന്ന​ത്. നൈ​ജീ​രി​യ​യി​ൽ വി​ദ്യാ​ഭ്യാ​സം നേ​ടാ​നാ​കാ​തെ ഏ​റ്റ​വും കു​ട്ടി​ക​ൾ പു​റ​ത്തി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നും ക​ഡു​ന​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തോ​ടൊ​പ്പം ദാ​രി​ദ്ര്യം കു​റ​ക്കു​ന്ന​തി​നും വി​ശാ​ല​മാ​യ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തിാ​യി പ​ങ്കാ​ളി​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​ണ് ആ​ർ.​ഒ.​ഒ.​എ​സ്.​സി പ​ദ്ധ​തി. വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യി​ൽ കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​ന​വും നി​ല​നി​ർ​ത്ത​ലും മെ​ച്ച​പ്പെ​ടു​ത്ത​ലും, അ​ധ്യാ​പ​ന​ത്തി​ന്റെ​യും പ​ഠ​ന​ത്തി​ന്റെ​യും ഗു​ണ​നി​ല​വാ​രം, പ​ഠ​നാ​ന്ത​രീ​ക്ഷം, വി​ദ്യാ​ഭ്യാ​സ മാ​നേ​ജ്‌​മെ​ന്റ് എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്നി​ങ്ങ​നെ നാ​ല് ല​ക്ഷ്യ​ങ്ങ​ളി​ലാ​യി നാ​ല് വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​ർ.​ഒ.​ഒ.​എ​സ്.​സി. നൈ​ജീ​രി​യ​യി​ലെ വി​ദ്യാ​ഭ്യാ​സ പ​രി​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ആ​ർ.​ഒ.​ഒ.​എ​സ്.​സി പ​ദ്ധ​തി​യെ​ന്നും, ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ലൂ​ടെ തു​ല്യ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച ഭാ​വി കൈ​വ​രി​ക്കു​ന്ന​തി​നും വ​ള​രാ​നും വി​ക​സി​ക്കാ​നു​മു​ള്ള അ​വ​സ​രം ന​മു​ക്ക് ന​ൽ​കാ​മെ​ന്നും ഇ.​എ.​എ സി.​ഇ.​ഒ ഫ​ഹ​ദ് അ​ൽ സു​ലൈ​ത്തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarEducation Above All Foundation
News Summary - Education Above All Foundation
Next Story