Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​ഐ.​സി...

ഒ.​ഐ.​സി ഉ​ച്ച​കോ​ടി​യി​ൽ ഐ​ക്യ​ത്തി​ന് ആ​ഹ്വാ​നം​ ചെ​യ്ത്​ ഒ​മാ​ൻ

text_fields
bookmark_border
ഒ.​ഐ.​സി ഉ​ച്ച​കോ​ടി​യി​ൽ ഐ​ക്യ​ത്തി​ന് ആ​ഹ്വാ​നം​ ചെ​യ്ത്​ ഒ​മാ​ൻ
cancel
camera_alt

 ഗാം​ബി​യ ബ​ഞ്ചു​ളി​ൽ ന​ട​ന്ന ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്​​ലാ​മി​ക് കോ​ൺ​ഫ​റ​ൻ​സ് (ഒ.​ഐ.​സി) ഉ​ച്ച​കോ​ടി​യി​ൽ നേ​താ​ക്ക​ൾ

മ​സ്ക​ത്ത്​: ഗാം​ബി​യ ബ​ഞ്ചു​ളി​ൽ ന​ട​ന്ന ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്​​ലാ​മി​ക് കോ​ൺ​ഫ​റ​ൻ​സ് (ഒ.​ഐ.​സി) ഉ​ച്ച​കോ​ടി സ​മ്മേ​ള​ന​ത്തി​ൽ ഒ​മാ​ൻ പ​​​ങ്കെ​ടു​ത്തു. സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ്​ ​സം​ബ​ന്ധി​ച്ച​ത്. ‘സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യി സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ ഐ​ക്യ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും വ​ർ​ധി​പ്പി​ക്കു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​യി​രു​ന്നു സ​മ്മേ​ള​നം ന​ട​ന്ന​ത്.

ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ്​ അ​ൽ മ​മാ​രി​യാ​ണ് ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ച​ത്. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ആ​ശം​സ​ക​ൾ കോ​ൺഫ​റ​സ​ൻ​സി​ൽ പ​​ങ്കെ​ടു​ത്ത​വ​രെ മ​ന്ത്രി അ​റി​യി​ച്ചു.

പൊ​തു​വെ​ല്ലു​വി​ളി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഇ​സ്‌​ലാ​മി​ക ലോ​കം ഇ​ന്ന് ഇ​ര​ട്ടി ശ്ര​മ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഫ​ല​പ്ര​ദ​മാ​യ സം​രം​ഭ​ങ്ങ​ളും ന​യ​ങ്ങ​ളും ആ​വി​ഷ്‌​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​മാ​രി പ​റ​ഞ്ഞു. തീ​വ്ര​വാ​ദം, വി​വേ​ച​നം, വി​ദ്വേ​ഷം, ഇ​സ്‌​ലാ​മോ​ഫോ​ബി​യ എ​ന്നി​വ​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ന് അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ത്തി​ന്​ വേ​ഗ​ത വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഊ​ന്ന​ൽ ന​ൽ​കി.

ലോ​ക​ത്ത് സ​ഹി​ഷ്ണു​ത​യു​ടെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തി​ന്‍റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ, ഗ​സ്സ മു​ന​മ്പി​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഫ​ല​മാ​ണെ​ന്നും അ​ൽ മ​മാ​രി പ​റ​ഞ്ഞു.

ഈ ​ബു​ദ്ധി​ശൂ​ന്യ​മാ​യ യു​ദ്ധം നി​ർ​ത്തു​ന്ന​തി​ലും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ലം​ഘ​ന​ങ്ങ​ളി​ൽ​നി​ന്നും ഇ​സ്രാ​യേ​ലി​നെ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​ൽ മ​ന്ത്രി നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചു.

സു​ൽ​ത്താ​നേ​റ്റ് എ​ല്ലാ​യ് പോഴും അ​ന്താ​രാ​ഷ്ട്ര, പ്രാ​ദേ​ശി​ക യോ​ഗ​ങ്ങ​ളി​ൽ ഫ​ല​സ്തീ​നി​നാ​യി ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്കാ​റു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​ദ്വേ​ഷ പ്ര​സം​ഗം, ഇ​സ്‌​ലാ​മോ​ഫോ​ബി​യ, സാ​മ്പ​ത്തി​ക, മാ​നു​ഷി​ക, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ദ്വി​ദി​ന സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UnityOIC Summit
News Summary - Oman calls for unity at OIC summit
Next Story