ഫാസ് വനിത ക്രിക്കറ്റ് ടൂർണമെന്റ്: സലാല സ്ട്രൈക്കേഴ്സ് ജേതാക്കൾ
text_fieldsസലാല: ഫ്യൂച്ചർ അക്കാദമി സ്പോർട്സ് സംഘടിപ്പിച്ച അണ്ടർ ആം വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ സലാല സ്ട്രൈക്കേഴ്സ് വിജയികളായി. ഫൈനലിൽ സലാല ഇന്ത്യൻസിനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സലാലയിൽ നമ്പർ ഫൈവിലെ ഫാസ് ഗ്രൗണ്ടിൽ രണ്ടു ദിവസമായിട്ടായിരുന്നു മത്സരങ്ങൾ നടന്നത്. സലാല സ്ട്രൈക്കേഴ്സ്, സലാല ഏഞ്ചൽസ്, സലാല ഇന്ത്യൻസ്, കർണാടക ചലഞ്ചേഴ്സ് എന്നീ നാല് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
മികച്ച ബൗളർക്കുള്ള പുരസ്കാരം രാഖി രാജ്യഗുരു നേടി. മികച്ച ബാറ്റസ് വുമൺ ആയി തഹ്സിൻ വി.പി ഫൈനൽ വുമൺ ഓഫ് ദി മാച്ച് ആയി പ്രിയങ്ക അഷാറും മികച്ച താരമായി അനിത തേജ്പാലിനെയും എമെർജിങ് പ്ലയെർ ആയി സുനൈറ ലാരിയേയും തിരഞ്ഞെടുത്തു. റോഷൻ, അമീർ കല്ലാച്ചി, റിജുറാജ്, നിസാം, ഗഫൂർ, ഷുഹൈബ്, ശിഹാബ്, നന്ദകുമാർ, ജംഷാദ് ആനക്കയം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.