Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ർ​ധി​പ്പി​ച്ച ഒ​മാ​ൻ...

വ​ർ​ധി​പ്പി​ച്ച ഒ​മാ​ൻ എ​യ​ർ മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട്​ സ​ർ​വി​സ്​ മൂ​ന്ന്​ മു​ത​ൽ

text_fields
bookmark_border
oman air
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ച്​​ഒ​മാ​ൻ എ​യ​ർ. നി​ല​വി​ൽ ആ​ഴ്ച​യി​ൽ ഏ​ഴ്​ സേ​വ​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​ത്​ 11 ആ​ക്കി ഉ​യ​ർ​ത്തും. ജൂ​ൺ മൂ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി, ദി​വ​സ​ങ്ങ​ളി​ല്‍ ഓ​രോ സ​ര്‍വി​സ് വീ​ത​വും ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ട് സ​ർ​വിസു​ക​ള്‍ വീ​ത​വു​മാ​യി​രി​ക്കും ന​ട​ത്തു​ക. വേ​ന​ല​വ​ധി​യി​ലും ബ​ലി​പെ​രു​ന്നാ​ളി​നു​മൊ​ക്കെ നാ​ട​ണ​യാ​നി​രി​ക്കു​ന്ന മ​ല​ബാ​ർ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഈ ​അ​ധി​ക സ​ർ​വി​സു​ക​ൾ ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

ക്വാ​ലാ​ലം​പൂ​ർ, ബാ​ങ്കോ​ക്ക്, മി​ലാ​ൻ, സൂ​റി​ച്ച്, ദാ​റു​സ്സ​ലാം-​സാ​ൻ​സി​ബാ​ർ, ഫു​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​ധി​ക സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ക​മ്പ​നി അ​റി​യി​ച്ചു. ബാ​ങ്കോ​ക്ക് -14, ഫു​ക്ക​റ്റ് -ഏ​ഴ്, ക്വാ​ലാ​ലം​പൂ​ർ -അ​ഞ്ച്, മി​ലാ​ൻ -നാ​ല്, സൂ​റി​ച്ച് -മൂ​ന്ന്, ദാ​റു​സ്സ​ലാം-​ആ​റ്​ എ​ന്നി​ങ്ങ​നെ​യാ​ണ് അ​ധി​ക സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman air
News Summary - Enhanced Oman Air Muscat-Kozhikode service three times in
Next Story