കെ.ഐ.ജി പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.ഐ.ജി പ്രവർത്തകർക്ക് അബൂ ഹലീഫ ഏരിയ യാത്രയയപ്പ് നൽകി. 12 വർഷമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ എക്സ്റേ ടെക്നീഷനായി ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ പള്ളിക്കൽ ബസാർ സ്വദേശി പി.മുഹമ്മദ് നവാസ്, വിവിധ സ്ഥാപനങ്ങളിലായി 27 വർഷത്തോളമായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി അബ്ദുൽ മജീദ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് യോഗത്തിൽ കെ.ഐ.ജി അബൂഹലീഫ ഏരിയ വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത് പാലാറ അധ്യക്ഷത വഹിച്ചു. കെ.സി. ഷമീർ, മുജീബ്, ഫിറോസ് ഹുസൈൻ, റഫീഖ് ബാബു എന്നിവർ ആശംസകൾ നേർന്നു. ഏരിയ സെക്രട്ടറി നിഹാദ് അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. ഇരുവർക്കുമുള്ള ഏരിയയുടെ ഉപഹാരം ഏരിയ വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത്ത് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.