Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്തിയ കേസ്: സഹോദരിയും സുഹൃത്തും അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ആ​മ്പ​ല്ലൂ​ർ (തൃ​ശൂ​ർ): നെ​ടു​മ്പാ​ളി​ൽ കി​ട​പ്പു​രോ​ഗി​യാ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ഹോ​ദ​രി​യും സ​ഹോ​ദ​രി​യു​ടെ സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. നെ​ടു​മ്പാ​ൾ വ​ഞ്ചി​ക്ക​ട​വ് കാ​രി​ക്കു​റ്റി വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ന്റെ മ​ക​ൻ സ​ന്തോ​ഷ് (45) മ​രി​ച്ച കേ​സി​ലാ​ണ് സ​ഹോ​ദ​രി ഷീ​ബ, ഇ​വ​രു​ടെ സു​ഹൃ​ത്ത് പു​ത്തൂ​ർ പൊ​ന്നൂ​ക്ക​ര ക​ണ്ണ​മ്പു​ഴ വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ (49) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന സ​ന്തോ​ഷ് ഏ​റെ നാ​ളാ​യി ത​ള​ർ​ച്ച ബാ​ധി​ച്ച് കി​ട​പ്പാ​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സ​ന്തോ​ഷി​നെ വീ​ടി​ന​ക​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. സ​ന്തോ​ഷി​നോ​ടൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന സ​ഹോ​ദ​രി ഷീ​ബ​യും സു​ഹൃ​ത്ത് സെ​ബാ​സ്റ്റ്യ​നു​മാ​ണ് മ​ര​ണ​വി​വ​രം സ​മീ​പ​വാ​സി​ക​ളെ അ​റി​യി​ച്ച​ത്.

മൃ​ത​ദേ​ഹം ത​റ​യി​ൽ കി​ട​ക്കു​ന്ന​തു​ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത്​ അം​ഗ​വും വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ക്കാ​നൊ​രു​ങ്ങി​യ​പ്പോ​ൾ ഷീ​ബ​യും സെ​ബാ​സ്റ്റ്യ​നും വി​ല​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ച​തോ​ടെ സെ​ബാ​സ്റ്റ്യ​ൻ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യ സെ​ബാ​സ്റ്റ്യ​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestYouth murder case
News Summary - Youth's murder case: Sister and friend arrested
Next Story